ഖനിഷ ശുക്ലക്ക് സി ബി എസ് സി പ്ലസ് 2 പരീക്ഷാഫലം ഒന്നാം സ്ഥാനം
019 സി ബി എസ് സി ഒന്നാസ്ഥാനം ഗാസിയാബാദിൽനിന്നുമുള്ള ഖനിഷ് ശുക്ല കരസ്ഥമാക്കി
ഡല്‍ഹി: 2019 സി ബി എസ് സി ഒന്നാസ്ഥാനം ഗാസിയാബാദിൽനിന്നുമുള്ള ഖനിഷ് ശുക്ല കരസ്ഥമാക്കി സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികളുടെ വിജയഗര്‍ജനം. അതിവേഗം ഫലം എത്തിയപ്പോള്‍ പരീക്ഷയെഴുതിയവരില്‍ 88.70 ശതമാനം പെണ്‍കുട്ടികളും വിജയം നേടി. അതേസമയം, ആണ്‍കുട്ടികളുടെ വിജയശതമാനം 79.40 ആണ്. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയവരില്‍ 83.3 ശതമാനം പേരും വിജയം നേടി തിളങ്ങി.ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി തിരുവനന്തപുരം മേഖല കേരളത്തിനും അഭിമാനനേട്ടം സമ്മാനിച്ചു. 98.20 ശതമാനമാണ് തിരുവനന്തപുരത്തിന്‍റെ വിജയശതമാനം. രണ്ടാം സ്ഥാനത്തുള്ള ചെന്നെെയുടേത് 92.93 ശതമാനമാണ് .
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലം മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെതങ്കിലും പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി ഒരുക്കിയ 4,974 പരീക്ഷാകേന്ദ്രങ്ങളില്‍ പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 83.4% ആണ് വിജയം. ആണ്‍കുട്ടികള്‍ 79.4% വും പെണ്‍കുട്ടികള്‍ 88.7% വിജയശതമാനവും നേടി.
ഏറ്റവും മികച്ച വിജയശതമാനം തിരുനന്തപുരത്താണ്. 98.2% വിജയമാണ് തിരുവനന്തപുരം നേടിയത്. പരീക്ഷാഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക: http://cbse.nic.in/, http://cbseresults.nic.in/class12/Class12th19.htm