സിബിഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടാൻ ശ്രമം നടി ലീന മരിയ പോളിനെതീരെ സി ബി ഐ ലുക്ക് ഔട്ട് നോട്ടീസ്
സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സാംബശിവ റാവുവിനെ സമീപിച്ച് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ദുരുപയോഗം ചെയ്യുകയും ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്.
.കൊച്ചി: സിബിഐ ഓഫീസര്‍ ചമഞ്ഞ് ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോള്‍ ഒളിവിലാണെന്ന് സിബിഐ പറഞ്ഞു. തുടര്‍ന്ന് ലീനയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സമീപിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സിബിഐയുടെ ഡല്‍ഹിയിലെ ഓഫീസ് നമ്പര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് വെളിപ്പെട്ടത്.ലീന മരിയ പോളും അവരുടെ ജീവനക്കാരനായ അര്‍ച്ചിതും ചേര്‍ന്നാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് മറ്റു പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കിയത്