സി ബി ഐ യിൽ തമ്മിലടി അസ്താനക്കെതിരെയുള്ള കേസിൽ ഒരു സിബിഐ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ‌തു

കോഴക്കേസിൽ സിബിഐ സ്പെഷൽ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐ തന്നെ പ്രതി ചേര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയെന്ന് രാഹുൽ ആരോപിക്കുകയും ചെയ്തിരുന്നു

0

ഡൽഹി :സിബിഐ ഉദ്യോഗസ്ഥർക്കിടയിലെ പോരില്‍ സിബിഐ മേധാവിയെയും ഉപമേധാവിയെയും പ്രധാനമന്ത്രി വിളിച്ചുവരുത്തി. ഇരുവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.
അതേസമയം, അസ്താനക്കെതിരെയുള്ള കേസിൽ ഒരു സിബിഐ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ‌തു. അസ്താനയുടെ സഹായിയായ ദേവേന്ദ്ര കുമാറാണ് അറസ്റ്റിലായ ഉദ്യോഗസ്ഥന്‍. ദേവേന്ദ്ര കുമാർ വ്യാജരേഖകളുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു
.
കോഴക്കേസിൽ സിബിഐ സ്പെഷൽ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐ തന്നെ പ്രതി ചേര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയെന്ന് രാഹുൽ ആരോപിക്കുകയും ചെയ്തിരുന്നു. നേരത്തെ ഗുജാറത്ത് കലാപം അന്വേഷിച്ച പ്രത്യേക തലവന്‍ എന്ന നിലയില്‍ സിബിഐയിലെ രണ്ടാമന്‍ പതവിയിലേക്ക് അസ്താന നുഴഞ്ഞ് കയറിയതാണ്. പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥന്‍ കോഴക്കേസില്‍ പിടിക്കപ്പെട്ടി രിക്കുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ആയുധമായി സിബിഐയെ പ്രധാമന്ത്രി മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.

You might also like

-