ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം ഭർത്താവിനെതിരെ കേസ്സ്

നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി

0

ആലുവ :ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ പരാതി നൽകി. നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്‍റെ കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിതാവ് സലീമിനും മര്‍ദനമേറ്റു. വിവാഹ സമയത്ത് പത്തുലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.

മർദനം തടയാൻ ശ്രമിച്ച നെഹ്ലത്തിന്റെ പിതാവ് സലീമിനെയും ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് ജൗഹർ മകളെ ഉപദ്രവിച്ചിരുന്നു എന്നാണ് ഇവരുടെ കുടുംബം പറയുന്നത്. നെഹ്‌ലത്ത് ഇക്കാര്യം വീട്ടിൽ ആദ്യം അറിയിച്ചിരുന്നില്ല . കഴിഞ്ഞ ആഴ്ച ആണ് പിതാവിനോട് വിവരങ്ങൾ പറഞ്ഞത്. വീട് വിൽക്കാൻ എഗ്രിമെന്റ് ആയതറിഞ്ഞ് എത്തിയപ്പോൾ ആണ് ഇരുവരെയും ജൗഹർ മർദിച്ചത്.വിവാഹസമയത്ത് ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം നെഹ്ലയുടെ കുടുംബം നൽകി. 8 ലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നൽകി. ഇവിടെയായിരുന്നു നെഹ്ലത്തും ജൗഹറും താമസിക്കുന്നത്. നേരത്തെ വിദേശത്തായിരുന്ന ജൗഹർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. സ്ത്രീധനമായി നൽകിയ തുക ധൂർത്തടിച്ചിരുന്നതായി പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. നെഹ്‌ലത്തിന്റെയും പിതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. ജൗഹറിനായുള്ള അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

You might also like

-