കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍
ബുധനാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ്ക്ക് കൊറോണ ലക്ഷണം കണ്ടത്. ഈ സാഹചര്യത്തില്‍ പരിശോധനാഫലം വരുന്നതുവരെ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
കാനഡ: കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയില്‍ കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലാണ്.
ബുധനാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ്ക്ക് കൊറോണ ലക്ഷണം കണ്ടത്. ഈ സാഹചര്യത്തില്‍ പരിശോധനാഫലം വരുന്നതുവരെ സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
യുകെയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് സോഫിയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോയില്‍ ഇതുവരെയായി കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ജസ്റ്റിന്‍ ട്രൂഡോ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഫോണ്‍ കോളുകള്‍ വഴിയും വിര്‍ച്വല്‍ മീറ്റിങ്ങിലൂടെയും അദ്ദേഹം ഭരണം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഓഫീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇതുവരെയായി 103 കേസുകളാണ് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ പ്രവിശ്യ പ്രീമിയര്‍മാരുമായും ഫസ്റ്റ്നേഷന്‍സ് നേതാക്കളുമായി ജസ്റ്റിന്‍ ട്രൂഡോ നടത്താനിരുന്ന എല്ലാ മീറ്റിംഗുകളും മാറ്റിവച്ചിട്ടുണ്ട്.