സുപ്രിംകോടതി വിധി ക്യാബിനറ്റ് തീരുമാനം കൊണ്ട് മറികടക്കാനാകുമോ ? “ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകും” മന്ത്രി റോഷിയുടെ പ്രസ്താവന സി എച്പ ആർ ഭൂമിയിൽ പട്ടയം നൽകുന്നതും നിർമ്മാണം തടഞ്ഞുകൊണ്ടുമുള്ള സുപ്രിം കോടതി ഉത്തരവ്നിലനിൽക്കെ..!

ആയിരകണക്കിന് ചെറുകിട കർഷകർ കൃഷിചെയ്യുന്നത് വീടുകൾ വച്ചുതാമസിക്കുന്നതുമായ സി എച് ആർ ഭൂമി വനം ആണോ ? അതോ റവന്യൂ ഉടമസ്ഥയിലുള്ള ഭൂമിയാണോ ?എന്നതിൽ തീരുമാനം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഇതുവരെ സാധിക്കാതിരിക്കെ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രി തട്ടിപ്പ് പ്രസ്താവനയുമായി രംഗത്തത്തിയിരിക്കുകയാണെന്നാണ് ആരോപണം .

എഡിറ്റോറിയൽ

ഇടുക്കി |കട്ടപ്പന പട്ടണത്തിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും 1993 സ്പെഷ്യൽ റൂൾ പ്രകാരം നൽകിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിസ്തൃതി പരിഗണിക്കാതെ അനുമതി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുത്തു. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താനക്കെതിരെ പ്രതിഷേധം രൂക്ഷം .കഴിഞ്ഞദിവസമാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് . നിലവിൽ സുപ്രിം കോടതിയുടെ പരിഗണയിനിരിക്കുന്ന “കാർഡമം ഹിൽസ് റിസെർവ്വിൽപെട്ട ഭൂമിയാണ് കട്ടപ്പന പട്ടണം ഉൾപ്പെടുന്ന പ്രദേശം .കാർഡമം ഹിൽ റിസർവ്വ് വനം ആണെന്നും ഇവിടങ്ങളിൽ താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കണമെന്നു ആവശ്യപ്പെട്ടും വനം വകുപ്പിന് വേണ്ടി ജനങ്ങൾക്കെതിരെ കേസ്സുകൾ നടത്തുന്ന വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനാ സുപ്രിം കോടതിയിൽ നൽകിയ കേസ് കോടതിയുടെ പരിഗണയിലാണ് . ഈ കേസിൽ ആയിരകണക്കിന് ചെറുകിട കർഷകർ കൃഷിചെയ്യുന്നത് വീടുകൾ വച്ചുതാമസിക്കുന്നതുമായ സി എച് ആർ ഭൂമി വനം ആണോ ? അതോ റവന്യൂ ഉടമസ്ഥയിലുള്ള ഭൂമിയാണോ ?എന്നതിൽ തീരുമാനം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഇതുവരെ സാധിക്കാതിരിക്കെ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് മന്ത്രി തട്ടിപ്പ് പ്രസ്താവനയുമായി രംഗത്തത്തിയിരിക്കുകയാണെന്നാണ് ആരോപണം .

വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനാ 2005 ൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ 2024 ഒക്ടോബർ 24ന് ഇടക്കാല കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് , ഈ ഉത്തരവ് പ്രകാരം സി എച് ആർ ആയി രേഖപെടുത്തിട്ടുള്ള ഭൂമിയിൽ പട്ടയം നൽകരുതെന്നും. നിലവിൽ പട്ടയം നൽകിയ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് അനുമതി നൽകരുതെന്നും വിധിപുറപ്പെടുവിക്കുകയുണ്ടായി .സുപ്രിം കോടതിയിൽ സംസ്ഥാന സര്ക്കാർ പരിസ്ഥിതി സംഘടനക്കൊപ്പം നിൽക്കുകയും സി എച് ആർ ഭൂമി റവന്യൂ ഭൂമിയെണെന്ന് സത്യവാങ്മൂലം സമർപ്പിക്കാത്തതിനെത്തുടർന്നാണ്(സംസ്ഥാന സർക്കാർ പലഘട്ടങ്ങളിൽ വനം എന്നും വനം അല്ലയെന്നു നൽകിയ സത്യവാങ്മൂലം ) സുപ്രിം കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടിവന്നിട്ടുള്ളത് .സത്യം ഇതാണെന്നിരിക്കെയാണ് ” കട്ടപ്പന പട്ടണത്തിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും 1993 സ്പെഷ്യൽ റൂൾ പ്രകാരം നൽകിയിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിസ്തൃതി പരിഗണിക്കാതെ അനുമതി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുത്തു.” എന്ന പ്രസ്താവനയുമായി മന്ത്രി റോഷി അഗസ്റ്റിനെ രംഗത്തുവന്നിട്ടുള്ളത് .1993 ചട്ടപ്രകാരം പട്ടയം ലഭിക്കണമെങ്കിൽ ജോയൻ്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ കൈവശക്കാരൻ്റെ പേരും കൈവശ ഭൂമിയുടെ അളവും രേഖപ്പെടുത്തണം കട്ടപ്പനയുൾപ്പെടെയുള്ള സി എച് ആർ മേഖലയിൽ ഇതുവരെ ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്തതിനാൽ പട്ടയം നൽകും എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും ?

2024 ഒക്ടോബർ 24 നാണ് സുപ്രീംകോടതി ഈ കേസിൽ നിർണ്ണായക വിധി പുറപ്പെടുവച്ചത് ,എന്നാൽ ഒന്നര വർഷക്കാലം പിന്നിട്ടിട്ടും വിധി മറികടക്കന്നതിനു യാതൊന്നും ചെയ്യാത്ത സർക്കാർ സി എച് ആർ മേഖലയിൽ പട്ടയം നൽകുമെന്ന് പറയുന്നത് . സുപ്രീകോടതി വിധിയുടെ ലംഘനമായാണ് നിയമ വിദഗ്ദ്ധർ വിലയിരുത്തുന്നത് . കൂടാതെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന 2023 ലെ ഭൂ പതിവ് നിയമ പ്രകാരം 2023 വരെ ലഭിച്ച പട്ടയങ്ങൾക്ക് മാത്രമാണ് ക്രമവത്ക്കരണം ബാധകമാകു എന്നിരിക്കെ 2023 നു ശേഷം ഇനി എങ്ങനെ പട്ടയം നൽകു എന്നതും പട്ടയ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും അഥവാ ഇനിയും ഈ മേഖലയിൽ പട്ടയം നൽകണമെങ്കിൽ സർക്കാർ 2023 ൽ കൊണ്ടുവന്ന
ഭൂപതിവ് നിയമ റദ്ദുചെയ്ത തിരുത്തൽ വരുത്തേണ്ടിവരും .

1993 ലെ ഭൂപതിവ് നിയമമനുസരിച്ച് കൃഷി ചെയ്യുന്നതിനായി ഭൂ ഉടമക്ക് നൽകുന്ന പട്ടയത്തിൽ താമസിക്കുന്നതിനുള്ള വീടും, ആവശ്യമെങ്കിൽ ഉപജീവനത്തിനായി ഒരു കടമുറിയും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ നിയമപ്രശ്നം ചൂണ്ടിയാണ് ഇതേ പട്ടയ ഭൂമിയിൽ 2024 വരെ നിർമ്മിക്കപ്പെട്ടതെല്ലാം 2025 ൽ കൊണ്ടുവന്ന ചട്ടത്തിലൂടെ സർക്കാർ നിയമവിരുദ്ധമാക്കി മാറ്റിയിയത് . പുതിയ നിയമ പ്രകാരം 2023 വരെ ലഭിച്ച പട്ടയങ്ങൾക്ക് മാത്രമാണ് ക്രമവത്ക്കരണം ബാധകമാകു, മാത്രമല്ല നിലവിലെ ഭൂപതിവ് നിയമത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് പട്ടയം നൽകാനും വ്യവസ്ഥയില്ല.
നിലവിലെ നിയമ പ്രശ്നത്തിൽ നിന്നും മലയരത്തെ മനുഷ്യർക്ക് പ്രത്യേകിച്ച് ഉടുമ്പൻചോല ദേവികുളം പീരുമേട് താലൂക്കിലെ ലക്ഷകണക്കിന് ആളുകളുടെ ഭൂമി സംബന്ധമായ പ്രശ്ങ്ങൾ പരിഹരിക്കണമെങ്കിൽ സി എച് ആർ കേസിൽ സർക്കാർ ജനങ്ങൾക്ക് അനുകൂലമായി സത്യവാങ്മൂലം സമർപ്പിക്കുകയും .കൂടാതെ 2023 ൽ സംസ്ഥാന സർക്കാർ പാസാക്കിയ ഭൂപതിവ് നിയം ഭേദഗതിയും 2025 കൊണ്ടുവന്ന ഭൂപതിവ് ചട്ടവും റദ്ദുചെയ്ത് . 1964 ലെ ഭൂപതിവ് ചട്ടത്തിന്റെ നാലാം ചട്ടം ഭേദഗതിചെയ്ത് ഭൂമിയുടെഉപയോഗം “മറ്റിതര ആവശ്യങ്ങള്ക്ക് കൂടി എന്ന എഴുതി ചേർത്താൽ ഭൂ പ്രശ്‌നം പരിഹരിക്കപ്പെടും .വളരെ ലളിതമായ നടപടിയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെ നിയമഭേദഗതിയിലുടെയും പുതിയ ചട്ട നിർമ്മാണത്തിലൂടെയും ഭൂ പ്രശ്‌നം കൂടുതൽ സംഗീർണ്ണമാക്കുകയാണ് സർക്കാർ ചെയ്തട്ടുള്ളത് . പട്ടയഭൂമിൽ നിലവിലെ നിയമങ്ങൾ പാലിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നിയമവിരുദ്ധമാക്കിയ സർക്കാർ പട്ടയം ഇല്ലാത്ത കെട്ടിടങ്ങൾ നിയമപരമാക്കും എന്ന് പറയുന്നത് തന്നെ പരിഹാസ്യമാണ് .

1993ലെ ഭൂപതിവ്ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽ നിർമ്മിച്ച ആയിരകണക്കിന് കെട്ടിടങ്ങൾക്ക് എതിരെ സർക്കാർ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഭൂ ഉടമകളുടെ വാദമുഖങ്ങൾ തള്ളിയ ഇടതുസർക്കാർ ” ഷോപ്പ് സൈറ്റ് ” എന്നത് പെട്ടിക്കടയാനെന്നു അതുകൊണ്ട് വലിയ കെട്ടിടങ്ങളും കടമുറികളും നിയമവിരുദ്ധമാണെന്നും കോടതിയിൽ പലവട്ടം ആവർത്തിച്ച് നിലപാടു എടുത്തതിനെത്തുടർന്നു ഭൂ ഉടമകൾക്ക് എതിരായി വിധി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2009 ൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരൻ ഇതിന് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവും ഇറക്കിയിട്ടുണ്ട്.
വസ്തുതകൾ ഇതായിരിക്കെ കേവലം മന്ത്രിസഭാ തീരുമാനത്തിലൂടെ മറി കടക്കാവുന്ന പ്രശ്നമല്ല ഇത് എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഇപ്പോൾ
നടത്തുന്ന പ്രഖ്യാപനങ്ങൾ കേവലം ഇലക്ഷൻ നാടകങ്ങൾ മാത്രമാണ്.ഇടതു സർക്കാർ കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ഉണ്ടാക്കിയിട്ടുള്ള ഗുരുതര വിഷയങ്ങൾ ഏതാനം സ്തുതി പാടകാരെക്കൊണ്ട് സ്തുപാടിച്ചു ന്യായികരിച്ചു നികത്താവുന്നതല്ല . മറിച്ച് പരിസ്ഥിലോബികൾക്ക് വേണ്ടിയും പണക്കൊള്ള ലക്ഷ്യവച്ചും നിർമ്മിക്കപ്പെട്ടിട്ടുള്ള 2023 ലെ ഭൂപതിവ് നിയമവും 2025 ലെ ചട്ടവും റദ്ദുചെയ്യുകയും പകരം 1964 ലെ ഭൂപതിവ് ചട്ടത്തിലെ നാലാം വ്യവസ്ഥ ഏതൊരു നിർമ്മാണത്തിനു ഉതകുന്ന രീതിയിൽ പരിഷകരിക്കുകയും , സുപ്രിം കോടതിയിൽ നിലനിൽക്കുന്ന സി എച് ആർ കേസിൽ സി എച് ആർ ഭൂമി എന്നത് റവന്യൂ ഭൂമിയാണെന്ന് സത്യവാങമൂലം സമർപ്പിക്കുയും ചെയ്താൽ മലയോരമേഖലയിലെ ഭൂ പ്രശ്ങ്ങൾക്ക് ഒരളവുവരെ പരിഹരിക്കാനാകും . ഇതിനു പകരം പണക്കൊള്ള മാത്രം ലക്ഷ്യവച്ചു നിയമവും ചട്ടവും ഉണ്ടാക്കുകയും ജനവിരുദ്ധമെന്നു തിരിച്ചറിഞ്ഞിട്ടും സുതിപാലകരെകൊണ്ട് ആയിരവട്ടം കുഴലൂത്ത് നടത്തുകയും നയിരിക്കുകയും സത്യംപറയുന്നവരെ അരാഷ്ട്രീയവാദികൾ എന്ന് മുദ്രകുത്തുകയും ചെയ്യുന്നതിലെ കാപട്യം ഈ ജനം തിരിച്ചറിയും . ഇതിനെല്ലാം പിന്നിൽ ബഹുരാഷ്ര കുത്തുകകൾക്ക് വേണ്ടിയുള്ള വനവൽക്കരണത്തിന്റെ ഒളിച്ചുകടത്തലാണെന്ന സത്യം ആർക്കാണ് സാർ അറിയാത്തത് ?

You might also like

-