ഭൂ വിനിയോഗം ചട്ടം ഉടൻ നടപ്പാക്കേണ്ടതില്ലന്നു മന്ത്രിസഭായോഗം ചട്ടത്തിലെ വ്യവസ്ഥകളോട് മന്ത്രിമാർക്ക് എതിർപ്പ്
പുതിയ ചട്ടത്തിൽ "എൽ എ " പട്ടയ ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്ക് അനുമതി നൽകാതെ ചട്ടം ലംഘിച്ച് നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് പണം വാങ്ങി ക്രമവൽക്കരിക്കുന്ന രീതിയാണ് അവലംഭിച്ചിട്ടുള്ളത് ,ചട്ടം വന്നാലും ലാൻഡ് അസൈമെന്റ് പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് വിലക്ക് തുടരും
തിരുവനന്തപുരം |ഭൂ വിനിയോഗം ചട്ടം ഉടൻ നടപ്പാക്കേണ്ടതില്ലന്നു മന്ത്രിസഭായോഗം തീരുമാനിച്ചു . ചട്ട ഭേദഗതിയിൽ ചില മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ചട്ട ഭേദഗതി ഉടൻ വേണ്ടന്ന് തീരുമാനിച്ചത് . റവന്യൂമന്ത്രി കെ രാജൻ ചട്ടം സംബന്ധിച്ച് യോഗത്തിൽ വിശദികരണം നടത്തിയപ്പോൾ മന്ത്രിമാർ സംശയം പ്രകടിപ്പിക്കുകയുണ്ടായി ഇതേ തുടർന്ന് ഭൂ വിനിയോഗ ചട്ടം സംബന്ധിച്ചു കൂടുതൽ പഠിക്കാൻ മന്ത്രിമാർ കൂടുതൽ സമയംവേണമെന്ന് ആവശ്യപ്പെടുകയുണ്ടായി ,മാത്രമല്ല ധനകാര്യ മന്ത്രിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലും ഭൂ പതിവ് ചട്ട ഭേദഗതി ഉടൻ നടപ്പാക്കേണ്ടതില്ലന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചത് .
1964 ലെ ഭൂ പതിവ് ചട്ടത്തിലെ നാലാം വകുപ്പിൽ എൽ എ പട്ടയ ഭൂമിയുടെ ഉപയോഗം കൃഷിക്കും ഗ്രഹനിർമാണങ്ങൾക്കുമായി പരിമിതപെടുത്തിയിരുന്നു . ചട്ടത്തിലെ പിഴവ് പരിഹരിച്ചു ഭൂമി മറ്റാവശ്യങ്ങൾക്ക് കൂടി വിനിയോഗിക്കുന്നതിനു ചട്ടഭേതഗതിയായിരിന്നു കോടതി നിർദേശിച്ചത് .എന്നാൽ പിണറയി സർക്കാർ 1960 ലെ ഭൂ പതിവ് നിയമം തന്നെ ഭേദഗതിചെയ്യുകയാണ് ഉണ്ടായത് . ഭൂ നിയമ ഭേദഗതിക്ക് ശേഷം ചട്ടം ഉടൻ നിർമ്മിക്കുമെന്ന് സർക്കാർ സർക്കാർ അറിയിച്ചിരുന്നെങ്കിലും രണ്ടു വർഷം പിന്നിട്ടിട്ടും ചട്ടം നിർമ്മിക്കാനായിരുന്നില്ല . പിന്നീട് ചട്ടം നിർമ്മാണം പൂർത്തിയാക്കി പലതവണ സർക്കാർ നടപ്പാക്കുമെന്ന് അറിയിച്ചിരുനെങ്കിലും നടപടിയാവാതെ മുടങ്ങുകയായിരിന്നു .1964 ലെ ചട്ടത്തിലെ പിഴവ് നിസാരമായി പരിഹരിക്കാൻ കഴിയുമായിരുന്നെങ്കിലും .നിയമം ഭേദഗതി ചെയ്തത് പ്രശ്‌നം കൂടുതൽ സംഗീർണ്ണമാക്കുകയായിരുന്നു സർക്കാർ .ലക്ഷകണക്കിന് ആളുകളാണ് ഇതുമൂലം കഷ്ടപ്പെടുന്നത് .
പുതിയ ചട്ടത്തിൽ “എൽ എ ” പട്ടയ ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്ക് അനുമതി നൽകാതെ ചട്ടം ലംഘിച്ച് നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് പണം വാങ്ങി ക്രമവൽക്കരിക്കുന്ന രീതിയാണ് അവലംഭിച്ചിട്ടുള്ളത് ,ചട്ടം വന്നാലും ലാൻഡ് അസൈമെന്റ് പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് വിലക്ക് തുടരും .പുതിയ നിർമ്മാണങ്ങൾ നടത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് പുതിയ നിയമത്തിലോ ഇപ്പോൾ നിർമ്മിച്ചിട്ടുള്ള ചാട്ടത്തിലോ വ്യവസ്ഥ ചെയ്യുന്നില്ല . പകരം വലിയ തുക ഈടാക്കി വാണിജ്യ നിർമ്മാണങ്ങളെ ക്രമവൽക്കരിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത് .1964 നു ശേഷം സംസ്ഥാനത്ത് നൽകിയ മുഴുവൻ പട്ടയങ്ങങ്ങൾക്കു ഈ നിയമം ബാധകമാണ് .ചട്ടത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ ആശങ്ക അറിയിച്ചു , തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം ഈടാക്കിയുള്ള ക്രമവൽക്കരണം വലിയതോതിൽ ജനവികാരം എതിരക്കുമെന്നും .മൂന്നാം ഊഴം പ്രതിഷിക്കുന്ന ഇടതു പക്ഷത്തിന് അത് തിരിച്ചടിയാകുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി .
പുതിയ ചട്ടത്തിൽ ഗ്രീൻ സെസ് അടക്കം അഞ്ചിനം നികുതികൾ ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ പ്രസ്താവിച്ചിരുന്നു .
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 1500 ച .സ്ത്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങൾക്ക് പിഴയില്ലാതെയും , 1500 മുതൽ 3000 വരെ കെട്ടിട വിലയുടെ 5 ശതമാനവും .3000 മുതൽ 5000 വരെ 10 ശതമാനവും 5000 മുതൽ 10000 വരെ 20 ശതമാനവും ,10000 മുതൽ 25000 വരെ 40 ശതമാനവും 25000 മുതൽ 50000 വരെ 50 ശതമാവും 50000 ത്തിനു മുകളിൽ വിസ്തൃതിയുള്ള കെട്ടിടത്തിന് ഇപ്പോഴത്തെ മതിപ്പ് വില പട്ടയ ഉടമകളിൽ നിന്നും ഈടാക്കി ക്രാവൽക്കരിക്കാനാണ് ചട്ടത്തിലെ വ്യവസ്ഥ .കൂടാതെ ക്വാറികൾക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ 100 ശതമാനം വിലയും ടൂറിസം ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിക്ക് ഭൂമിയുടെ 50 ശതമാനം മതിപ്പ് വിലയും ഈടാക്കി ക്രമ വൽക്കരിക്കാനാണ് ചട്ടം വ്യവസ്ഥചെയ്യുന്നതെന്നാണ് അറിയാൻ കഴിയുന്നത് .
ഒരിക്കൽ സർക്കാർ ഫീസ് വാങ്ങി അനുമതി നൽകി പണിതിട്ടുള്ള കെട്ടിടങ്ങളാണ് ഈപ്പോൾ വീണ്ടും ചട്ടലംഘനം ചൂണ്ടിക്കാട്ടി വൻതുക പിഴയടച്ചു ക്രമവൽക്കരികേണ്ടി വരുന്നത് . ഇത് സംസ്ഥാനത്തെ 60 ശതമാനത്തിലധികം ഭൂ ഉടമകളെയും ബാധിക്കാൻ ഇടയുള്ളതിനാൽ ചട്ടത്തിലും നിയമത്തിലും പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ചില മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പറഞ്ഞത് . 1964 ലെ ചട്ടത്തിൽ ഭൂമി മറ്റാവശ്യങ്ങൾക്കുകൂടി വിനിയോഗിക്കാമെന്നുകൂടി കൂട്ടി ചേർക്കപെട്ടാൽ പരിഹരിക്കപ്പടുന്ന വിഷയം പണം കവരാനുള്ള ലക്ഷ്യമാക്കി സർക്കാർ എടുത്തത്തോടെയാണ് പ്രശ്‌നം എത്രത്തോളം സങ്കിർണമായത് . പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ വീണ്ടും മന്ത്രിസഭായോഗം ചർച്ചചെയ്യുമെന്നാണ് അറിയുന്നത് .