പൗരത്വ നിയമഭേദഗതി നിയമയുദ്ധത്തിന് ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്റേതായ ഒരു വിശദികരണവും തൃപ്തിപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു
തിരുവനന്തപുരം :പൗരത്വ നിയമഭേദഗതിനിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനൊപ്പം ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്. കേരളത്തിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നാണ് ഗവര്‍ണറുടെ വാദം. കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും കോടതിയെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്റേതായ ഒരു വിശദികരണവും തൃപ്തിപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് നിയമ വിരുദ്ധം തന്നെയാണ്. തന്നെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. താനും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമെന്ന രീതിയില്‍ ഈ പ്രശ്നത്തെ ചിത്രീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും ആരും മറികടക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.