കോവിഡ്, മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്

0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഇ​ഡി നോ​ട്ടീ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ര​വീ​ന്ദ്ര​ന് നേ​ര​ത്തേ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യി. പി​ന്നീ​ട് കോ​വി​ഡ് മു​ക്ത​നാ​യ​തോ​ടെ​യാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷ് ഇഡിയ്ക്ക് നൽകിയ മൊഴി.

You might also like

-