വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്‌സുകൾ ഉരുക്കിയുണ്ടാക്കിയ പിച്ചള മുദ്ര എസ്.എ.പി ക്യാമ്പില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

എസ്.എ.പി ക്യാമ്പിലെ പ്രസംഗ പീഠത്തില്‍ ഘടിപ്പിച്ചിരുന്ന പിച്ചള മുദ്ര പിടിച്ചെടുത്തത്. ഒഴിഞ്ഞ ബുള്ളറ്റ് കെയ്സുകള്‍ ഉരുക്കിയാണ് ഇതുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം

0

തിരുവനന്തപുരം : വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്‌സുകൾ ഉരുക്കിയുണ്ടാക്കിയതെന്ന് സംശയിക്കുന്ന പിച്ചള മുദ്ര എസ്.എ.പി ക്യാമ്പില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. വെടിയുണ്ടകളുടെ എണ്ണത്തില്‍ കൃത്രിമം നടത്താനായി കൊണ്ടുവെച്ച വ്യാജ കാട്രി‍ഡ്ജുകളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു.കാണാതായ വെടിയുണ്ടകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ്.

എസ്.എ.പി ക്യാമ്പിലെ പ്രസംഗ പീഠത്തില്‍ ഘടിപ്പിച്ചിരുന്ന പിച്ചള മുദ്ര പിടിച്ചെടുത്തത്. ഒഴിഞ്ഞ ബുള്ളറ്റ് കെയ്സുകള്‍ ഉരുക്കിയാണ് ഇതുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം. ഫൊറന്‍സിക് പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.350 ഡമ്മി കാട്രിഡ്ജുകളാണ് പിടിച്ചെടുത്തത്. വെടിയുണ്ടകള്‍ കാണാതായത് മൂടിവെക്കാന്‍ വ്യാജ കാട്രിഡ്ജുകള്‍ വെച്ചുവെന്ന സി.എ.ജി കണ്ടെത്തല്‍ ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.വ്യാജ കാട്രിഡ്ജുകളുടെ പരിശോനക്ക് ഓര്‍ഡിനന്‍സ് ഫാക്ടറി അധികൃതരുടെ സഹായം തേടും. വിരമിച്ചതടക്കം 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

You might also like

-