പുതിയ നികുതി നിർദേശങ്ങൾ ഇല്ലാതെ ബജറ്റ്
ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ.
പുതിയ നികുതി നിർദേശങ്ങൾ ഇല്ലാതെരണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്.ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊവിഡ് ഉണ്ടാക്കിയ അസാധാരണ സാഹചര്യവും പ്രതിസന്ധിയും കണക്കിലെടുത്ത് നികുതി നിർദ്ദേശങ്ങളൊന്നും ബജറ്റിൽ ഇല്ല.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നതാണ് സമീപനമെന്നും ഇത് തുടരുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. നികുതി വെട്ടിക്കുന്നവരെ നിലക്ക് നിര്‍ത്തും. വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കാൻ മുതിരില്ലെന്നും ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.