കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണ ശാലകള്‍
1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.