ബഡ്ജറ്റ് 2020 ഒറ്റ നോട്ടത്തിൽ

കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയില്‍വെച്ച സാന്പത്തിക അവലോകന റിപ്പോര്‍ട്ട്

0

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയില്‍വെച്ച സാന്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ ശരാശരിയുടെ 1.6 ഇരട്ടി ഉയര്‍ന്ന് ഹരിയാണ, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കൊപ്പമെത്തി.

പൊതുമേഖലാ സ്ഥാപനങ്ങളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും വന്‍ മുന്നേറ്റമാണ് കേരളമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 3,442.74 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 17.9 ശതമാനം വര്‍ധന. തൊ​ഴി​ലാ​ളി​ക​ളെ​യും വ​യോ​ധി​ക​രെ​യും ത​ഴു​കിയാണ് മാ​ന്ദ്യ​കാ​ല​ത്ത് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ക്ഷേ​മ ബ​ജ​റ്റ്. സം​സ്ഥാ​ന​ത്തെ പ​ട്ടി​ണി ര​ഹി​ത​മാ​ക്കാ​നു​ള്ള വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി അടക്കം നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

* ലൈഫ് മിഷനില്‍ ഒരു ലക്ഷം ഫ്ളാറ്റുകളും വീടുകളും നിര്‍മിക്കും
* ഗ്രാമീണ റോഡ് പദ്ധതിക്ക് 1,000 കോടി
* തീരദേശ വികസനത്തിന് 1,000 കോടി
* പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക്
* സിഎഫ്‌എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പാക്കും
* ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും
* ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍
* തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം
* ധര്‍മടം മണ്ഡലത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്
* ലോക കേരള സഭയ്ക്ക് 12 കോടി
* ജനകീയാസൂത്രണത്തിന്‍റെ വാര്‍ഷികത്തില്‍ പ്രത്യേക സംഗമം സംഘടിപ്പിക്കും.
* നഴ്സുമാര്‍ക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം
* ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി
* മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച് കോടി
* ജലാശയങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി. 50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും
* നദികളുടെ പുനരുജ്ജീവനത്തിന് 20 കോടി അധികം നല്‍കും
* 20,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും
* 25,000 കുളങ്ങള്‍ വൃത്തിയാക്കും
* കുടുംബശ്രീ ഭക്ഷണശാലകള്‍ വഴി 25 രൂപയ്ക്ക് ഊണ്
* മുസിരിസ് പൈതൃക പദ്ധതി 2020-21 ല്‍ കമ്മീഷന്‍ ചെയ്യും
* കുടുംബശ്രീക്ക് 250 കോടി
* വനിതാക്ഷേമ വികസനങ്ങള്‍ക്ക് ഇരട്ടി തുക വകയിരുത്തി. 1,509 കോടി നല്‍കും
* കാരുണ്യ പദ്ധതി വഴിയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ തുടരും
* ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുന്നതിന് പ്രത്യേക പദ്ധതി
* ആശ വര്‍ക്കര്‍മാരുടെ അലവന്‍സ് 500 രൂപ കൂട്ടി
* മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജ നിലയം
* വാസ്തുശില്പങ്ങള്‍ക്ക് പേരുകേട്ട അമ്ബലങ്ങള്‍ പുനരുദ്ധരിക്കും
* പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും
* എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്
* 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും
* നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി

* കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചിലവ് കൂടും
* 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* മോട്ടോര്‍ വാഹനവകുപ്പിലെ ഫാന്‍സി രജിസ്ട്രേഷന്‍ നമ്ബറുകളുടെ എണ്ണം കൂട്ടി
* ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും
* ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
* കുടിശിക ഒറ്റത്തവണയിലൂടെ തീര്‍പ്പാക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ്
* വാറ്റില്‍ 13,000 കോടി രൂപയുടെ കുടിശിക.
* കെഎഫ്സിക്ക് 200 കോടി
* വാറ്റ് കുടിശിക പിരിച്ചെടുക്കാന്‍ സമഗ്ര നികുതി
* അതിര്‍ത്തികളില്‍ നികുതി വെട്ടിപ്പ് പൂര്‍ണമായും തടയും
* ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.
* നികുതി പിരിവ് ഊര്‍ജിതമാക്കും.
* പ്രവാസി ക്ഷേമ നിധിക്ക് 90 കോടി
* വിശപ്പു രഹതി കേരളം പദ്ധതിയുടെ ഭാഗമായി 1,000 ഭക്ഷണശാലകള്‍ തുറക്കും
* തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപയാക്കി
* ലൊക്കേഷന്‍ മാപ്പിന് 200 രൂപയാക്കി
* ഭൂമിയുടെ പോക്കുവരവിന് ഫീസ് വര്‍ധിപ്പിച്ചു

* തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കും
* സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പുതിയ കാറുകള്‍ വാങ്ങില്ല. പകരം മാസവാടകയ്ക്ക് കാറുകള്‍ എടുക്കും.
* ക്ഷേമ പെന്‍ഷനുകളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും
* ഇരട്ട പെന്‍ഷകാരെ ഒഴിവാക്കിയാല്‍ 700 കോടി ലാഭിക്കാം
* ചിലവ് ചുരുക്കില്ല, നിയന്ത്രിക്കും
* ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി. പെന്‍ഷന്‍ 1,300 രൂപയായി

* ദ്വിശതാബ്ദി ആഘോഷിക്കുന്ന സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയം നവീകരണത്തിന് രണ്ടു കോടി
* സ്കൂളിലെ പാചക തൊഴിലാളികളുടെ വേതനം 50 രൂപ കൂട്ടി
* സര്‍ക്കാര്‍ കോളജുകളിലെ ലാബുകള്‍ നവീകരിക്കും
* പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി
* സ്കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയാക്കി
* വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി
* അനാവശ്യ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കും
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും

* ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി
* കൈത്തറി മേഖലയ്ക്ക് 153 കോടി
* കയര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍

* വാഴക്കുളത്ത് പൈനാപ്പിള്‍ സംസ്കരണത്തിന് മൂന്ന് കോടി
* റൈസ് പാര്‍ക്കുകളും റബര്‍ പാര്‍ക്കും വിപുലീകരിക്കും
* ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണ പദ്ധതി
* കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി
* ഹരിത കേരള മിഷന് ഏഴ് കോടി
* മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍
* രണ്ടാം കുട്ടനാട് പാക്കേജ്. 2,400 കോടി വകയിരുത്തി
* നെല്‍ കര്‍ഷകര്‍ക്ക് 40 കോടി

* ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ്
* ഇടുക്കി ജില്ലയ്ക്ക് 1,000 കോടിയുടെ പാക്കേജ്
* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
* വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്

* 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ തുടങ്ങും
* 2020-2021 ല്‍ കിഫ്ബിയില്‍ 20,000 കോടിയുടെ പദ്ധതികള്‍
* 4,384 കോടിയുടെ കുടിവെള്ള പദ്ധതികള്‍
* 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍
* കൊച്ചി വികസനത്തിന് 6,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

* കെഎസ്ടിപി മരുന്ന് നിര്‍മാണത്തിലേക്ക്. കാന്‍സര്‍ മരുന്നിന്‍റെ വില കുറയും
* എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയര്‍
* മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി
* ക്ലീന്‍ കേരള കമ്ബനിക്ക് 20 കോടി
* മലയാളം മിഷന് മൂന്ന് കോടി
* കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ പിഴ പലിശ ഈടാക്കില്ല.

* സ്പൈസസ് റൂട്ട് പദ്ധതി വികസിപ്പിക്കും
* ബോട്ട് ലീഗ് വന്‍ വിജയം. ഭാവിയില്‍ പരിഷ്കാരങ്ങള്‍ വരുത്തും. 20 കോടി വകയിരുത്തി
* ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യല്‍ ഓഡിറ്റിംഗ്
* വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്
* കയര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
* രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും

You might also like

-