ബി.എസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വില്‍പ്പന സുപ്രീം കോടതി നീട്ടി
ഏപ്രില്‍ 24 വരെ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പന തുടരാം.
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബി.എസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വില്‍പ്പന മാര്‍ച്ച് 31-ന് അവസാനിപ്പിക്കണമെന്നുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.ഏപ്രില്‍ 24 വരെ ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പന തുടരാം. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ അവസാനിച്ച് പത്ത് ദിവസം കൂടി ബിഎസ്-4 വാഹനങ്ങള്‍ വില്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശം.
ബിഎസ് നാല് വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയപരിധി അവസാനിക്കുമ്ബോള്‍ 7,20,000 ബിഎസ് 4 വാഹനങ്ങളാണ് രാജ്യത്ത് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്. ഏഴ് ലക്ഷം ഇരുചക്രവാഹനങ്ങളും 12,000 പാസഞ്ചര്‍ വാഹനങ്ങളും 8000 കൊമേഴ്‌സ്യല്‍ വാഹനങ്ങളുമാണ് ഇനിയും വിറ്റുതീരാതെ ഇന്ത്യയിലെ വിവിധ ഡീലര്‍ഷിപ്പുകളിലായി കെട്ടിക്കിടക്കുന്നത്.