പിണറായി വിജയന് നന്ദിയറിയിച്ച് ബിഎസ് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ മാലിന്യം തള്ളുന്നതിന് എതിരെ ശക്തമായ നടപടികള്‍ എടുത്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളില്‍ ബയോ-മെഡിക്കല്‍ , മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കേരള സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നതായി യെദിയൂരപ്പ പറഞ്ഞു.