പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ

ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം

ബക്കിംഗ്ഹാം | പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.  ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. എന്നാൽ ഭീകരവാദികളായ ഹമാസിനുള്ള അംഗീകാരം മാത്രമാണ് നടപടിയെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി

അതേസമയം ബന്ദികളാക്കപ്പെട്ടവരുടെ മോചനം കൂടുതൽ സങ്കീർണമാക്കുന്നതാണ് തീരുമാനമെന്നാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടവുടെ കുടുംബങ്ങൾ തുറന്ന കത്തിൽ ബ്രിട്ടൻ പ്രധാനമന്ത്രിയോട് വിശദമാക്കിയത്. രണ്ട് രാഷ്ട്രമെന്ന പരിഹാരത്തിനായി നില കൊള്ളേണ്ട സമയമാണ് ഇതെന്നാണ് ബ്രിട്ടന്റെ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി പ്രതികരിച്ചത്. നേരത്തെ ജി 7 രാജ്യങ്ങളിൽ പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി കാനഡ മാറിയിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയയും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു. മനുഷ്യ നി‍ർമ്മിതമായ ഗാസയിലെ പ്രതിസന്ധി അതിന്റെ ഏറ്റവും അധികരിച്ച സമയത്താണ് ബ്രിട്ടന്റെ നടപടി. ഗാസയിലെ പട്ടിണി മരണങ്ങളും ദുരന്തങ്ങളും അസഹനീയമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചത്.

You might also like

-