ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം

0

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച്‌​ നിര്‍ദ്ദേശം നല്‍കി.മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആളുകളെ വൈദ്യ പരിശോധനക്ക്​ വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

-