മയക്കുമരുന്ന് ഇടപാട് സിനിമാതാരം രാഗിണി ദ്വിവേദിക്ക് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ്
നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
ബെംഗളൂരു: കേസിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക ക്രൈംബ്രാഞ്ച്. കന്നഡ സിനിമാമേഖലയിലെ ലഹരി ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി രാഗിണി ദ്വിവേദിക്ക് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. നിർമാതാവ് ഇന്ദ്രജിത്ത് ലങ്കേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നടപടി. 15ഓളം നടീനടന്മാർക്കും, മറ്റ് ചലച്ചിത്ര പ്രവർത്തകർക്കും ലഹരി റാക്കറ്റുകളുമായി അടുത്തബന്ധമുണ്ടെന്നും, തെളിവുകളും വിവരങ്ങളും സെൻട്രൽ ക്രൈം ബ്രാഞ്ചിനു കൈമാറിയതായും ഇന്ദ്രജിത്ത് ലങ്കേഷ് വ്യക്തമാക്കിയിരുന്നു.
നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസ്സം നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്‌ഡിൽ മൂന്ന് മലയാളികളടക്കമുള്ള സംഘമാണ് ലഹരിമരുന്നുമായി പിടിയിലായത്.
പ്രതികൾ നൽകിയ വിവരങ്ങളനുസരിച്ചു കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നത് സെപ്റ്റംബർ 9 നാണ്. അനിഖയാണ് കേസിൽ ഒന്നാം പ്രതി. അനൂപാണ് രണ്ടാം പ്രതി. “പാവക്കുട്ടികളില്‍ എല്‍എസ്ഡി സ്റ്റാംപുകള്‍ ഒളിപ്പിച്ചായിരുന്നു വിതരണം”. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നതായി സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ആരോപിച്ചു. ഇന്ദ്രജിത്തിന്റെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചോളം നടീനടന്മാര്‍ക്കും ചലച്ചിത്ര പ്രവർത്തകര്‍ക്കും ലഹരിമാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ കൈമാറിയതായി ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞു