ഹഥ്റാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബന്ധുക്കളെ കാണിക്കാതെ നിര്ബന്ധിപ്പിച്ചു ദഹിപ്പിച്ചു , യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക
പൊലീസ് ബലം പ്രയോഗിച്ച് തന്‍റെ പിതാവിനെയും മൃതദേഹത്തോട് കൂടെ കൊണ്ടുപോവുകയായിരുന്നു. പിതാവ് ഹത്രാസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ഉടനെ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൂട്ടികൊണ്ടുപോയി'; പെണ്‍കുട്ടിയുടെ സഹോദരന്‍ പി.ടി.ഐയോട് പറഞ്ഞു.
ലക്നൗ:ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍. ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയെ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. അവിടെ വെച്ച് മരണപ്പെട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം സംസ്കരിച്ചത്. രാത്രിയുടെ മധ്യത്തില്‍ പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു.
‘പൊലീസ് ബലം പ്രയോഗിച്ച് തന്‍റെ പിതാവിനെയും മൃതദേഹത്തോട് കൂടെ കൊണ്ടുപോവുകയായിരുന്നു. പിതാവ് ഹത്രാസില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ഉടനെ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൂട്ടികൊണ്ടുപോയി’; പെണ്‍കുട്ടിയുടെ സഹോദരന്‍ പി.ടി.ഐയോട് പറഞ്ഞു.
രാത്രിയുടെ മധ്യത്തില്‍ ഗ്രാമത്തില്‍ എത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മൂന്ന് മണിയോട് കൂടി പൊലീസ് സംസ്കരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവര്‍ക്ക് മൃതദേഹം അടക്കം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികൃതര്‍ പെട്ടെന്ന് തന്നെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ആംബുലന്‍സ് പോകാനുള്ള വഴി തടസ്സപ്പെടുത്തിയ പൊലീസ് മൃതദേഹം പെട്ടെന്ന് തന്നെ അടക്കം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വദേശമായ ഹത്രാസില്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിരിക്കുകയാണ്.
അതേസമയം പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെ പോലും കാണിക്കാതെ സംസ്കരിച്ച നടപടിയിൽ യോഗി ആദിത്യനാഥ് രാജി വെക്കണമെന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യട്ടു മകൾ മരിച്ചെന്ന് അദ്ദേഹത്തെ അറിയിക്കുമ്പോൾ ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. നിരാശ മൂലം അദ്ദേഹം നിലവിളിക്കുകയായിരുന്നു. തന്റെ മകൾക്ക് നീതി വേണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവസാന നിമിഷം തന്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ ഉള്ള അവസരം ഇന്നലെത്ത രാത്രി കവർന്നെടുത്തു. പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഇരയായ പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകുന്നതിന് പകരം അവരുടെ ഓരോ മനുഷ്യാവകാശവും നഷ്ടപ്പെടുത്താനാണ് നിങ്ങളുടെ സർക്കാർ ശ്രമിച്ചത്. മരണത്തിൽ അങ്ങനെയാണ് ചെയ്തത്. മുഖ്യമന്ത്രിയായി തുടരാനുള്ള ധാർമ്മികമായ അവകാശം നിങ്ങൾക്കില്ല. യോഗി ആദിത്യനാഥിനെതിരെ തുടർച്ചയായിട്ടുള്ള ട്വീറ്റുകളിൽ പ്രിയങ്ക ഗാന്ധി രൂക്ഷഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരും പൊലീസ് ഉദ്യോഗസ്ഥരും കടുന്ന വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.