ഫാർമേഴ്‌സ് ബിൽ കര്‍ഷകരെ കുരുതി കൊടുക്കു വി എസ് സുനിൽകുമാർ

'കര്‍ഷകരെ കുരുതി കൊടുക്കുകയാണെന്നും' മന്ത്രി ആരോപിച്ചു രാജ്യത്തെ കര്‍ഷകര്‍ ഒന്നടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ക്കെതിരെ രംഗത്തെത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു

0

തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ കൃഷി മന്ത്രി വി എസ് സുനിൽകുമാര്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സമൂഹവും ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്തു വരണമെന്ന് വിഎസ് സുനിൽകുമാര്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്തെ ‘കര്‍ഷകരെ കുരുതി കൊടുക്കുകയാണെന്നും’ മന്ത്രി ആരോപിച്ചു രാജ്യത്തെ കര്‍ഷകര്‍ ഒന്നടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ക്കെതിരെ രംഗത്തെത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു

കുത്തകളെ തട്ടിപ്പട്ടാണ് ഉദ്ദേശിക്കുന്ന ബിൽ എതിർക്കപ്പെടേണ്ടതാണ് കുത്തകകളെ സഹകരണ പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് ചെറുക്കാനുള്ള ബദൽ സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും എന്നാൽ വിവാദമായ ബില്ലുകള്‍ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് വലിയ തിരിച്ചടിയാകുമെന്നും സുനിൽകുമാര്‍ വ്യക്തമാക്കി. ‘രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കൃഷിക്കാര്‍ പട്ടിണിയിലാണ്. കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട കയറ്റുമതി നയത്തിൻ്റെ അനുഭവങ്ങളും നമുക്കു മുന്നിലുണ്ട്.’ ഇതിന്‍റെ അടുത്ത തലമുറ പരിഷ്കരണാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ സര്‍ക്കാ‍ര്‍ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഇതോടെ കാര്‍ഷിക മേഖലയുടെ അവശേഷിക്കുന്ന സംരക്ഷണവും ഇല്ലാതാകുമെന്നും വി എസ് സുനിൽ കുമാര്‍ വ്യക്തമാക്കി.

കര്‍ഷകരെ സംരക്ഷിക്കാനെന്ന പേരിൽ നിയോഗിച്ച സ്വാമിനാഥൻ കമ്മീഷനെപ്പറ്റി സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ലെന്നും കര്‍ഷകരെ സംരക്ഷിക്കാനാണെങ്കിൽ കമ്മീഷൻ്റെ റിപ്പോര്‍ട്ടുകളിൽ പറഞ്ഞ നിയമനിര്‍മാണം നടത്തണമെന്നും വി എസ് സുനിൽകുമാര്‍ ആവശ്യപ്പെട്ടുപരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് വിളകള്‍ വിൽക്കാൻ അനുവദിക്കുന്ന കാര്‍ഷിക ബില്ലുകള്‍ വിളകള്‍ക്ക് മികച്ച വില ഉറപ്പു നൽകുമെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം. എന്നാൽ കോൺട്രാക്ട് ഫാമിങ് അടക്കം അനുവദിക്കുന്ന പുതിയ നീക്കം താങ്ങുവില സമ്പ്രദായത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ആരോപിക്കുന്നു. എന്നാൽ കേന്ദ്രസര്‍ക്കാര്‍ ഇത് രാജ്യസഭയിൽ നിഷേധിച്ചു. വലിയ പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭയിൽ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്.

You might also like

-