മിനിസോട്ടയിൽ ആറു ഡമോക്രാറ്റിക് മേയർമാർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

ദശാബ്ദങ്ങളായി ഞങ്ങൾ ഡമോക്രാറ്റിക് പാർട്ടിക്കാണ് വോട്ട് ചെയ്തിരുന്നത്. എന്നാൽ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനെയും മൈക്ക് പെൻസിനെയും എൻഡോഴ്സ് ചെയ്യുന്നതിനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

0

മിനിസോട്ട സംസ്ഥാനത്തെ ആറ് സിറ്റി മേയർമാർ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊബൈഡനെ പിന്തുണയ്ക്കാതെ ട്രംപിനെ പിന്തുണച്ചു രംഗത്ത്. അമേരിക്കൻ വർക്കിങ് ക്ലാസ് ജീവനക്കാരുടെ പിന്തുണ ജൊബൈഡന് നഷ്ടപ്പെട്ടതായി ആറ് മേയർമാർ ചേര്പ്പർന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ദശാബ്ദങ്ങളായി ഞങ്ങൾ ഡമോക്രാറ്റിക് പാർട്ടിക്കാണ് വോട്ട് ചെയ്തിരുന്നത്. എന്നാൽ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനെയും മൈക്ക് പെൻസിനെയും എൻഡോഴ്സ് ചെയ്യുന്നതിനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. വെർജിനിയ മേയർ ലാറി കഫ്, ക്രിസ് സ്പാൻസൺ (ടുഹാർബേഴ്സ്), ജോൺ ചാംപ (ചിർഷലം), റോബർട്ട് (ഇലവൻത), ചക്ക് നോവക്ക് (എല്ലി), ആൻഡ്രിയ (ബബിറ്റ്) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്ന സിറ്റി മേയർമാർ.

തിരിച്ചറിയാനാകാത്ത വിധം ഡമോക്രാറ്റിക് പാർട്ടി ഇടതുപക്ഷത്തേക്ക് കൂടുതൽ അടുത്തിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. അധ്യാനിക്കുന്ന ജനവിഭാഗത്തിന്റെ വക്താക്കളാകുന്നതിനു ഡമോക്രാറ്റിക് പാർട്ടിക്കു കഴിയുന്നില്ല. 2016 ലെ തിരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ സിറ്റികളിൽ വളരെ പുരോഗതി ഉണ്ടായി. നികുതി വെട്ടികുറച്ചു. കഴിഞ്ഞ നാലു വർഷം, സാമ്പത്തിക രംഗത്ത് നേടിയ പുരോഗതി അസൂയാർഹമാണ്. പാര്‍ട്ടിയെ ഞങ്ങൾ ഉപേക്ഷിച്ചതല്ല, ഡമോക്രാറ്റിക് പാർട്ടിയാണ് ഞങ്ങളെ ഉപേക്ഷിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടി.

You might also like

-