തദ്ദേശ ,ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് ഒഴിവാക്കുകയെന്ന ധാരണയിൽ തന്നെയാണ് യു.ഡി.എഫ് നേതൃത്വം. രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ ജോസ് വിഭാഗം എൽ.ഡി.എഫുമായി ചർച്ചകൾ ആരംഭിച്ചതും
തിരുവനന്തപുരം : തദ്ദേശ ,ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ച ചെയ്യാന്‍ നിർണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാനാണ് മുന്നണിയിലെ ധാരണ. ജോസ് വിഭാഗം മുന്നണി വിട്ടാൽ എടുക്കേണ്ട നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും.ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് ഒഴിവാക്കുകയെന്ന ധാരണയിൽ തന്നെയാണ് യു.ഡി.എഫ് നേതൃത്വം. രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ ജോസ് വിഭാഗം എൽ.ഡി.എഫുമായി ചർച്ചകൾ ആരംഭിച്ചതും യു.ഡി.എഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ പുറത്താക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. സ്വന്തം നിലക്ക് ജോസ് വിഭാഗം മുന്നണി വിടട്ടെയെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. മുന്നണി വിട്ടാൽ രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ യു.ഡി.എഫ് മുന്നോട്ട് വെക്കും .
ജോസ് വിഭാഗത്തിലെ വിട്ടുപോക്ക് ക്ഷീണം ആകാതിരിക്കാനുള്ള ഉള്ള യന്ത്രങ്ങൾക്കും യുഡിഎഫ് യോഗം രൂപം നൽകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിൽ നൽകാനാണ് മുന്നണിയിലെ ധാരണ. രാവിലെ 10 മണി മുതൽ ഓൺലൈനായിട്ടണ് യോഗം ചേരുക. തിരുവനന്തപുരത്തുള്ള നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിൽ എത്തിച്ചേരും.