BREAKING NEWS …തൂത്തുക്കുടി കസ്റ്റഡിമരണം സാത്താന്‍കുളം പൊലിസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നിർദേശം

മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് തൂത്തുക്കുടി കലക്ടര്‍ സന്ദീപ് നന്ദൂരിയ്ക്ക് പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

0

ചെന്നൈ :കോളിളക്കം സൃഷ്ടിച്ച കസ്റഡി കൊലപാതക കേസിൽ ആസാദാരണ നടപ്പായിടിയുമായ് കോടതി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മരിച്ച കേസില്‍, അസാധാരണ നടപടിയുമായി മദ്രാസ് ഹൈക്കോടതി. സാത്താന്‍കുളം പൊലിസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണവുമായി പൊലീസ് സഹകരിയ്ക്കുന്നില്ലെന്ന തൂത്തുക്കുടി ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് തൂത്തുക്കുടി കലക്ടര്‍ സന്ദീപ് നന്ദൂരിയ്ക്ക് പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവിലുള്ള മുഴുവന്‍ രേഖകളും സീല്‍ ചെയ്യാനും ഉത്തരവുണ്ട്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍, തൂത്തുക്കുടി ജില്ലാ മജിസ്ട്രേട്ടാണ് കേസ് അന്വേഷണം നടത്തിയിരുന്നത്.

എന്നാല്‍, പൊലിസുകാര്‍ ഇതുമായി സഹകരിച്ചില്ല. ഇതാണ് കര്‍ശന നടപടിയ്ക്ക് കാരണം. കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പൊലിസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീധറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡു ചെയ്തിരുന്നു.ലോക്ഡൌണ്‍ ലംഘിച്ച് മൊബൈല്‍ കട തുറന്ന്പ്രവര്‍ത്തിപ്പിച്ചുവെന്നതിന്റെ പേരിലാണ് സാത്താംകുളം സ്വദേശികളായ ജയരാജനെയും മകന്‍ ബെന്നിക്സിനെയും പൊലിസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 19നായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലെ കൊടും പീഡനത്തിന് ശേഷം ജയിലില്‍ കഴിയുകയായിരുന്ന ബെന്നിക്സ് 22നും പിതാവ് ജയരാജ് 23നുമാണ് മരിച്ചത്. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ, പ്രതിഷേധം തുടരുകയാണ്.

You might also like

-