ബി ജെ പി യും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ജലീലിനെതിരെ പ്രക്ഷോപം നയിക്കുന്നത്

മന്ത്രി കെടി ജലീലിനെ ഇഡി വിളിപ്പിച്ചതില്‍ അസ്വാഭാവികത ഇല്ലെന്നും സമയം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തത് നിയമപരമായ നടപടിയെന്നും യെച്ചൂരി

0

ഡൽഹി : കേരളത്തില്‍ ബിജെപിയും കോണ്ഗ്രസും നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കങ്ങളെന്നും,സി പി ഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരി പറഞ്ഞു , മന്ത്രി കെടി ജലീലിനെ ഇഡി വിളിപ്പിച്ചതില്‍ അസ്വാഭാവികത ഇല്ലെന്നും സമയം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തത് നിയമപരമായ നടപടിയെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും യെച്ചൂരി പറഞ്ഞു .രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയാണ് മോദി സര്‍ക്കാരെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത പോളിറ്റ് ബ്യൂറോ യോഗത്തിലാണ് കോവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയത്. കോവിഡിനെതിരെ പോരാടുന്നതിന് പകരം ബിജെപി രാജ്യത്തെ വര്‍ഗീയമായി വിഭാജിക്കാനാണ് ശ്രമിക്കുന്നതെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

ഇതിന് പുറമെ യോഗത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് സമ്മേളനം, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയും പി ബി യില്‍ ചര്‍ച്ചയായി.കേരളത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് കോണ്ഗ്രസും ബിജെപിയും നടത്തുന്നതെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയോട്ടുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു.

You might also like

-