“”വിധി മാറ്റി എഴുതുമോ ?” മലങ്കര സഭാതര്‍ക്കം മുഖ്യമന്ത്രി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി

ഭൂരിഭാഗം വിശ്വാസികൾ തങ്ങൾക്കൊപ്പമാണെന്ന യാക്കോബായപക്ഷത്തിന്റെ വാദം അംഗീകരിക്കാനാകില്ലന്നും സംസ്ഥാനത്തെ പതിനാലു ജില്ലകളിൽ ഇടുക്കി എറണാകുളം കോട്ടയം ജില്ലയുടെ ചില ഭാഗങ്ങൾ മാത്രവുമാണ് യാക്കോബായപക്ഷംത്തിന് ഭുരിപക്ഷമുള്ളത് മറ്റു ജില്ലകളിൽ യാക്കോബായ പക്ഷം വളരെക്കുറച്ചു മാത്രമേ ഉള്ളു എന്നും ചില ജില്ലകളിൽ ഇവർക്ക് പള്ളികൾ പോലും ഇല്ലന്നും ഓർത്തഡോൿസ് സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു

0

തിരുവനന്തപുരം: മലങ്കര സഭാതര്‍ക്കത്തില്‍ പരിഹാരം കാണുന്നതിനായി സഭാ നേതൃത്വങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി. എല്ലാ പള്ളികളിലും ഹിതപരിശോധന നടത്തണമെന്ന് യാക്കോബായ വിഭാഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.100 വര്‍ഷത്തിലേറെ പഴക്കമുള്ള മലങ്കരസഭാ തര്‍ക്കത്തില്‍ സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രി നേരിട്ട് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്. തര്‍ക്കത്തിലുള്ള പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഏറ്റെടുത്ത് നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളുടെ അഭിപ്രായം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് യാക്കോബായ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നീതിപൂര്‍വം തര്‍ക്കപരിഹാരം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യാക്കോബായ സഭാ പ്രതിനിധികള്‍ പറഞ്ഞു.ഓര്‍ത്തഡോക്‌സ് വിഭാഗവുമായി മുഖ്യമന്ത്രി മൂന്ന് മണിക്ക് ചര്‍ച്ച നടത്തി . സൗഹാര്ദപരമായാണ് ചർച്ചകൾ നടന്നതെന്ന് ഓർത്തോഡോസ്സ് സഭ പ്രതിനിധികൾ പറഞ്ഞു 1934 ലെ സഭ ഭരണഘടനാ പ്രകാരം സഭയും പള്ളികളും ഭരിക്കപ്പെടേണമെന്നാണ് സുപ്രിം കോടതി വിധി സുപ്രിംകോടതി വിധിപ്രകാരം സഭയിൽ പള്ളികളിൽ വൈദികരെ നിയമിക്കുകയും പള്ളി ഭരിക്കുയും ചെയ്യേണ്ട അവകാശം 1934 ഭരണഘടനാ അംഗീകരിക്കുന്നവർക്ക് മാത്രമാണ് പള്ളികളിൽ നിന്നും ഒരു വിശ്വസിയെയും പുറത്താക്കില്ലെന്നു. വിശ്വസികൾക്ക് പള്ളികളിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കാമെന്നും ആരെയും വിലക്കിയിട്ടില്ലന്നും സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കിക്കിട്ടാൻ സഹായിക്കണമെന്നും ഓർത്തഡോൿസ് പക്ഷം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു .

ഭൂരിഭാഗം വിശ്വാസികൾ തങ്ങൾക്കൊപ്പമാണെന്ന യാക്കോബായപക്ഷത്തിന്റെ വാദം അംഗീകരിക്കാനാകില്ലന്നും സംസ്ഥാനത്തെ പതിനാലു ജില്ലകളിൽ ഇടുക്കി എറണാകുളം കോട്ടയം ജില്ലയുടെ ചില ഭാഗങ്ങൾ മാത്രവുമാണ് യാക്കോബായപക്ഷംത്തിന് ഭുരിപക്ഷമുള്ളത് മറ്റു ജില്ലകളിൽ യാക്കോബായ പക്ഷം വളരെക്കുറച്ചു മാത്രമേ ഉള്ളു എന്നും ചില ജില്ലകളിൽ ഇവർക്ക് പള്ളികൾ പോലും ഇല്ലന്നും ഓർത്തഡോൿസ് സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു . സുപ്രിം കോടതി വിധി നടപ്പാക്കുക മാത്രമാണ് സഭ പ്രശ്‌നത്തിന് പരിഹാരമുള്ളു എന്നും മറുവിഭാഗം അവശ്യ പെടുന്ന ഹിത പരിശോധനക്ക് ഓർത്തഡോൿസ് സഭ തയ്യാറല്ലെന്നും . ഓർത്തഡോൿസ് സഭ അറിയിച്ചു ഓർത്തോഡോസ് സഭയെ പ്രതിനിധികരിച്ചു തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് . കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ്, സൂനഹദോസ് സെകട്ടറി യോഹന്നാൻ മാർ ദിയസ്കോറസ് തുടങ്ങിയവർ പങ്കെടുത്തു .

You might also like

-