മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച റീപോസ്റ്റ്‌മോര്‍ട്ടം നടത്തും,ശനിയാഴ്ച സംസ്കാരം
ശനിയാഴ്ച രാവിലെ 9-ന് വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം 1.30-ന് ശുശ്രൂഷകള്‍ ആരംഭിക്കും. 3.30-ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം
പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച ഫാം ഉടമ മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച റീപോസ്റ്റ്‌മോര്‍ട്ടം നടത്തും. സി.ബി.ഐ കേസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രാവിലെ എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ റീ ഇന്‍ക്വസ്റ്റ് നടക്കും. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരായ മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തിലാകും റീപോസ്റ്റ്‌മോര്‍ട്ടം.
മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ശനിയാഴ്ച രാവിലെ 9-ന് വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം 1.30-ന് ശുശ്രൂഷകള്‍ ആരംഭിക്കും. 3.30-ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും.ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടെടുത്ത കുടുംബം കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് നിലപാടില്‍ അയവ് വരുത്തിയത്.സി.ബി.ഐ.റീപോസ്റ്റ്‌മോര്‍ട്ടത്തിന് തീരുമാനിച്ചത്. മത്തായിയുടെ മരണത്തില്‍ ചൊവ്വാഴ്ച സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു
പ്രതിഷേധത്തിന്റെ ഭാഗമായി മത്തായിയുടെ മൃതദേഹം 38 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐക്ക് വിട്ടതോടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നു