പാലക്കാടുകാരൻ ദിനേശന്റെ മകൾ “അനിഖ ഡി ” എങ്ങനെ ബംഗുളൂരുവിനെ അടക്കിഭരിക്കുന്ന “ഡ്രഗ് കിംഗ് പിൻ”ആയി ?

ബംഗളുരുവിലെ മയക്കു മരുന്ന് റാണി എന്ന് അറിയപ്പെടുന്ന അനികയ്ക്ക് മൂന്ന് പേരുകളുണ്ട്. അനിഖ ഡി ,അനി , ഡി മണി. അനിഖ, ഇവൾക്ക് പ്രായം 24 വയസ്സ് മാത്രം.

0

ആരാണ് ഡ്രഗ് കിംഗ് പിൻ അനിഖ ഡി? പൂർണ്ണമായ വിശദാംശം ഇതാ!

ബെംഗളൂരു: സിലിക്കൺ നഗരത്തെയും കന്നഡ സിനിമയെയും പിടിച്ചുകുലുക്കിയ അധോലോക മയക്കുമരുന്നിനെക്കുറിച്ചുള്ള സ്‌ഫോടനാത്മകമായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മയക്കുമരുന്ന് വിതരണം ചെയ്തതിരുന്ന അനിക (24 )
മലയാളി യുവതിയെ  എൻ‌സി‌ബി അറസ്റ്റ് ചെയ്തു മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് എൻ‌സി‌ബി ഉദ്യോഗസ്ഥർ അനികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്ന് നൽകിയില്ല പാലക്കാട്ടെ ഒരു സാധാരണകൂടമാബത്തിലെ കിളുന്നു പെണ്ണ്
എങ്ങനെ ബംഗളുരുവിലെ നഗരം അടക്കി ഭരിക്കുന്ന” ഡ്രഗ് കിംഗ് പിൻ അനിഖ ഡി “ ആയി .

മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്ത ഇവരുടെ സംഘത്തിലെ മുന്ന്
കൂട്ടാളികളെ എൻ‌സി‌ബി അറസ്റ്റ് ചെയ്ത ശേഷം കേസിലെ കിംഗ് പിൻ അനിക ഡി യുടെ പശ്ചാത്തലം എന്തെന്ന് എല്ലാവരും അന്വേഷിക്കുകയാണ് . ബംഗളുരുവിലെ മയക്കു മരുന്ന് റാണി എന്ന് അറിയപ്പെടുന്ന അനികയ്ക്ക് മൂന്ന് പേരുകളുണ്ട്. അനിഖ ഡി ,അനി , ഡി മണി. അനിഖ, ഇവൾക്ക് പ്രായം 24 വയസ്സ് മാത്രം.

പാലക്കാട്ടെ ഒരു സാധാരണ കുടുംബത്തിലെ ജെ ദിനേശന്റെ മുന്ന് മക്കളിൽ മുത്തവളാണ് അനിഖ, ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ തിലഞ്ജലി
സേലം യെർകൗന്ദ് നഗരത്തിലെത്തിയ അനിഖ യെർകൗഡിലെ ഷെവ്‌റോയ്‌സ് കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠനംത്തിനു ചേർന്നു എന്നാൽ പഠനം  പാതിവഴിയിൽ ഉപേഷിച്ചു, പിന്നീട് ജോലി തേടി അവൾ ബാംഗ്ലൂരിലെത്തി ,അവർ നഗരത്തിലെ ബിഗ്ജിയിലെ ഐശ്വര്യ ഡോർമിറ്ററിയിൽ താമസിച്ചു.പിന്നീട് അവളുടെ ജീവിതം മാറ്റിമറിക്കപ്പെടുകയായിരുന്നു

ജോലി അന്വേഷിച്ചുള്ള തിരച്ചിലിനിടയിലാണ് നൈജീരിയകാരനായ ആൻഡി ജംബോയുമായി ഇവർ പരിചയപ്പെടുന്നത് നൈജീരിയയിലെ ഔട്ടർട്ട്‌വെയർ നിന്നും എത്തിയ ഇയാളുമായുള്ള ചങ്ങാത്തം മുറുകുകയും മയക്കുമരുന്നിന്റെ അടിമയായ ഇയാളുടെ പിടിയിൽ പെടുകയും, ഒടുവിൽ ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു സ്വകാര്യ കമ്പനിയിൽ ജോലിയിലായിരുന്ന അനിഖയെ ഇയാൾ മയക്കുമരുന്നിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ടുപോയി അങ്ങനെ അവൻ നൽകിയ ലഹരി ഉപയോഗിച്ച് അവൾക്ക് മയക്കു മരുന്ന് ഇല്ലാതെ  വയ്യന്നായി ഏതേഷ്ടം മയക്കുമരുന്ന് ഉപയോഗിക്കാൻ അയാൾക്കൊപ്പം അവളും ചേർന്ന് അങ്ങനെ അവളും അയാളെപ്പോലെ ഒരു മയക്കു മരുന്ന് വ്യാപാരിയായി  മാറി . ആൻഡിജംബോക്ക് വിദേശത്ത് നിന്ന് തുണി ഇറക്കുമതി ചെയ്തു വിറ്റഴിക്കുന്ന ജോലിയായിരുന്നു മയക്കുമരുന്നിനടിമയായ ഇയാൾ .നൈജീരിയയിൽ നിന്നും തുണി ഇറക്കുമതി ചെയ്യുന്നതിനൊപ്പം മയക്കുമരുന്ന് സുലഭായ സ്വന്തം നാട്ടിൽനിന്നും തുത്തരങ്ങൾ ഇറക്കുമതി ചെയ്യുന്നതിനൊപ്പവും കളിപ്പാട്ടങ്ങളും മറ്റും ഇറക്കുമതിചെയ്യുന്നതിനൊപ്പവും ബെംഗളൂരു നഗരത്തിലേക്ക് മയക്കുമരുന്ന് കൊണ്ടുചെന്നെത്തിച്ചു. നടക്കുന്നതിനിടയിൽ നഷീദിലെ ലോക്കൽ പോലീസിനെ ആക്രമിക്കുകയൂം ആ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോൾ ജയിലിൽ കഴിയുകയാണ് .
“ഡ്രഗ് കിംഗ് പിൻഅനിഖ ഡി”അനിഖയുടെ മയക്കുമരുന്ന് വിതരണം

ചുരുങ്ങിയ സമയം കൊണ്ട് ബെംഗളൂരു നാഗത്തിലെ “ഡ്രഗ് മേക്കറായി” അനിഖമാറി, അനികയുടെ മയക്കുമരുന്ന് പ്രത്യക കോഡ് ലാണ് അറിയപ്പെട്ടിരുന്നത് . സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു കച്ചവടം രണ്ട് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഇവൾക്ക് സ്വന്തമായി ഉണ്ടായിരുന്നു വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പ് എന്നിവവായിലൂടെ ആയിരുന്നു ആവശ്യക്കാർ ഇവരെ ബെന്ധപെട്ടുകൊണ്ടിരുന്നത് ആവശ്യക്കാരെ നേരിട്ട് ബന്ധപെടുന്ന പതിവ് ഇവർക്ക് ഇല്ലായിരുന്നു സോഷ്യൽ മീഡിയ വഴി ബുക്ക് ചെയ്യുന്ന ആവശ്യകാർക്ക ഹോം ഡെലിവറി വഴി ലഹരി വീട്ടിലും ഫ്ലാറ്റിലും ഫാം ഹൗസുകളിലും എത്തിക്കുന്നതായിരുന്നു പതിവ്

നൈജീരിയയിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ, എൽഎസ്ഡി എന്നിവയ്ക്ക് ഒരു കോഡ് നാമം ഉണ്ടാക്കിയായിരുന്നു വിതരണം ചെയ്തിരുന്നത് . റെഡ് ബുൾ പിങ്ക് നിറമുള്ള എം‌ഡി‌എം‌എ നന്നായി അറിയുന്ന ഓരോത്തർക്കും വേണ്ടുന്ന എൽ‌എസ്‌ഡിക്ക് ലവ് ഡോസ് കണക്കാക്കി വിൽക്കുകയും ചെയ്യുന്നതായിരുന്ന ഇവളുടെ പതിവ് . വിദ്യാർത്ഥികൾ നടിനടന്മാർ സംഗീത സംവിധായകർ ഗായകർ ബിസ്സിനെസ്സുകാർ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾ എന്നിവരായിരുന്നു അനിഖയുടെ ഇരകൾ മയക്കുമരുന്ന് വിതരണം ചെയ്തുവെങ്കിലും ആരെയും കാണാതെ ഏജന്റന്മാർ വഴി ഹോം ഡെലിവറിയായിമാത്രമായിരുന്നു ഇവളുടെ ബിസിനസ്സ് .

അനിഖയുടെ നേരിട്ടുള്ള മയക്കുമരുന്ന് വിതരണക്കാരായിരുന്നു മലയാളിയായ അനുപ് മുഹമ്മതും ചെന്നൈ സ്വദേശിയായ റിജേഷ് വി രവിചന്ദ്രനും

മയക്കുമരുന്ന്ഇ വ്യാപാരം പൊടിപൊടിക്കുന്നതിനിയയിലാണ് മലയാളിയായ അനുപ് മുഹമ്മദിനെ ഇവർ പരിചയപ്പെടുന്നത് ഇതുകൂടാതെ നഗരത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 18 വിതരണക്കാരും അനിഖക്ക് ഉണ്ട് . ചെന്നൈ നിവാസിയായ റിജേഷ് വി രവിചന്ദ്രനും അനൂപുംഇവൾക്ക് ശിഷ്യപെട്ടു .ഇരുവരും അനിഖയിൽ നിന്നും മയക്കുമരുന്ന് വാങ്ങി വിദേശ രാജ്യങ്ങളെ ആളുകൾക്കുവരെ അയച്ചു നൽകി . ഇൻഡയിലെ വിവിധ പട്ടണങ്ങളിൽ നടക്കുന്ന ലഹരി പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അനിഖ ഇവർ വഴി ആയിരുന്നു. എൽ എസ് ഡി കൾ സ്റ്റാമ്പ് രൂപത്തിൽ പോസ്റ്റ് ഓഫീസുകൾവഴിയും കൊറിയർ വഴിയും ഇവർ വിറ്റഴിച്ചു മയക്കുമരുന്നു പ്രധാനമായും കടത്തി കൊണ്ട് പോകുന്നത് കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ചായിരുന്നു ,

ഒരു ലഹരി പാർട്ടി കഴിഞ്ഞു സദഹള്ളി ഗേറ്റിൽ ഓഗസ്റ്റ് 21 വൈകുന്നേരം ഒരു സുഹൃത്തിനായി കാത്തിരിക്കുകയായിരുന്നു. എൻ സി ബി സംഘം ഇവരെ പിടികൂടുന്നത് അനൂപിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ
അനിഖയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി വീട്ടിൽ തിരച്ചിൽ നടത്തി. പരിശോധനയിൽ എം‌ഡി‌എം‌എ ഗുളികകളും എൽ എസ്ഡി സ്റ്റാമ്പുകളും കണ്ടത്തി . ലഹരിയിലായിരുന്ന അനിഖ നിർവ്വികാരിയായി ഇതൊന്നും മൈൻഡ് ചെയ്‌തതെ നിന്നും എൻ സി ബി ഓഫീസിൽ കൂട്ടികൊണ്ടു വന്ന ഇവർ അക്രമകാരിയായി ലഹരിയിൽ മനോ വിഭ്രാന്തികാട്ടിയ ഇവരെ പത്തുമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് അന്വേഷണ ഉദ്യഗസ്തർക്ക് ചോദ്യം ചെയ്യാൻ സാധിച്ചൊള്ളു . ഇവരെ ചോദ്യം ചെയ്തതിൽനിന്നും അന്തരാഷ്ട്ര ബന്ധമുള്ള മയക്കു മരുന്ന് സംഘത്തെകുറിച്ചാണ് എൻ സി ബി ക്ക് വിവരം ലഭിച്ചിട്ടുള്ളത് എൻ‌ഡി‌പി‌എസ് നിയമത്തിലെ സെക്ഷൻ 22,27 (എ), 28,29, ആർ / ഡബ്ല്യു 8 എന്നിവ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You might also like

-