BREAKING NEWS ..നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് LIVE UPDATES
263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്
നിലമ്പൂർ| നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.)
BY ELECTON LIVE UPDATES
5 മണി വരെ 70.76 % പോളിങ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില
രാവിലെ 7 മുതൽ 9 വരെ – 13.15 %
11 മണി വരെ – 30.15 %
1 മണി വരെ – 46.73 %
3 മണി വരെ – 59.68 %
5 മണി വരെ – 70.76 %
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 70.76 % കടന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 % കടന്നു
നിലമ്പൂർ വിധിയെഴുതുന്നു പോളിങ് 64% കടന്നു
ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം
മണ്ഡലത്തിന് പുറത്ത് നിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചു
ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം
നിലമ്പൂരിൽ വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. മണ്ഡലത്തിന് പുറത്ത് നിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 63% കടന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് 59.68 % പോളിങ്;
തരൂർ താരപ്രചാരകൻ തന്നെ; പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന വാദം തെറ്റ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ വാദം തെറ്റെന്ന് തെളിയുന്നു. പ്രചാരകരുടെ പട്ടികയിൽ തരൂരിൻ്റെ പേരും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഇലക്ഷൻ കമ്മീഷന് നൽകിയ പട്ടികയിലാണ് തരൂരിൻ്റെ പേരും ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടികയിൽ എട്ടാമതായാണ് തരൂരിൻ്റെ പേരുള്ളത്.
“ആരേയും ക്ഷണിക്കേണ്ട ആവശ്യമില്ല”; തരൂരിന് മറുപടിയുമായി സണ്ണി ജോസഫ്
തെരഞ്ഞെടുപ്പ് ദിവസം പ്രസ്താവനകൾ നടത്തരുതെന്ന ബോധം ശശി തരൂരിനുണ്ടെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ വന്നിരുന്നെങ്കിൽ നന്നായേനെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മറ്റു പരിപാടികളിൽ തിരക്കിലായതിനാലാകും അദ്ദേഹം വരാതിരുന്നത്. ആരേയും ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പോളിംഗ് 47 % കടന്നു
കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 47 % കടന്നു
അതൃപ്തി പരസ്യമാക്കി തരൂർ
കോൺഗ്രസ്; പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് ശശി തരൂര്‍
നിലമ്പൂർ ആവേശത്തിൽ വിധിയെഴുതുന്നു, 46.73 % പിന്നിട്ട് പോളിങ്;
നിലമ്പൂർ നഗരസഭ – 47.56
അമരമ്പലം – 46.72
വഴിക്കടവ് – 46.93
മൂത്തേടം – 46.78
എടക്കര – 46.98
ചുങ്കത്തറ – 46.54
പോത്തുകല്ല് – 46.83
കരുളായി – 44.75
നിലമ്പൂർ ആവേശത്തിൽ വിധിയെഴുതുന്നു, പോളിംഗ് 41 % കടന്നു
ഒരാൾ രണ്ട് വോട്ട് ചെയ്തതായി ആരോപണം
രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്. പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്. ബാലറ്റിൽ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയത്ത് ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
വി വി പ്രക്ഷിന്റെ കുടുംബത്തെ ആര്യാടൻ ഷൗക്കത്ത് അവഗണിച്ചു എ വിജയരാഘവൻ..
മലപ്പുറം ജില്ലയിൽ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു വി.വി.പ്രകാശ്. അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവരിലും വേദനയുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായില്ലാ സിപിഎം പിബി അംഗം എ വിജയരാഘവൻ..സാമാന്യനിലയിൽ വിവി പ്രകാശിൻ്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകുമെന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. എന്നാൽ പോയില്ലെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പ്രതികരിച്ചില്ല. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ന്യൂജെൻ കോൺഗ്രസുകാരാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. അവരുടെ ശൈലിയാണ് ഇവിടെ നടപ്പാക്കിയത്. അത് സാധാരണ കോൺഗ്രസുകാർക്ക് അംഗീകരിക്കാനാവില്ല. വലിയ സംഘം കോൺഗ്രസ് നേതാക്കൾക്ക് പരിഗണന നൽകിയില്ല. സമവാക്യങ്ങളിലെ മാറ്റം സാധാരണക്കാരായ കോൺഗ്രസുകാരെ ബാധിച്ചു. അത് പോളിങിലും കാണാനുണ്ടെന്നും വിജയരാഘവൻ വിമർശിച്ചു.
വലിയ ഭൂരിപക്ഷത്തിന് എം. സ്വരാജ് ജയിക്കും ട്രെന്‍ഡ് ഇടതിന് അനുകൂലം- ബിനോയ് വിശ്വം
നിലമ്പൂരില്‍ ഇടതിന് അനുകൂലമാണ് ട്രെന്‍ഡ് എന്ന് ബിനോയ് വിശ്വം. വലിയ ഭൂരിപക്ഷത്തിന് എം. സ്വരാജ് ജയിക്കും. നിലമ്പൂരിലും കോണ്‍ഗ്രസ്-ആര്‍എസ്എസ് രഹസ്യ ധാരണയുണ്ട്. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പം. ഇടതുമുന്നണിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പിലും ഈ സഖ്യമുണ്ട്. ഇടതിനെ തോല്‍പ്പിക്കാന്‍ യുഡിഎഫ് ആരുമായും കൂട്ടുകൂടുമെന്നും ബിനോയ് വിശ്വം
നിലമ്പൂരിൽ ഇതുവരെ 36.15 % പോളിങ്
11 മണി വരെ 30.15 ശതമാനം വോട്ട് രേഖപ്പെടുത്തി
കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.
11 മണി വരെ 30.15 ശതമാനം വോട്ട് രേഖപ്പെടുത്തി; ആത്മവിശ്വാസത്തിൽ സ്ഥാനാർത്ഥികൾ
പോളിംഗ് മന്ദഗതിയിൽ
നിലമ്പൂരിൽ ഇതുവരെ 30.15 % പോളിങ്
നിലമ്പൂർ നഗരസഭ – 23.34 അമരമ്പലം – 21.43 വഴിക്കടവ് – 21.69 മൂത്തേടം – 20.22 എടക്കര – 20.54 ചുങ്കത്തറ – 20.48 പോത്തുകല്ല് – 21.74 കരുളായി – 19.52
21.12% പോളിങ്,
നിലമ്പൂരിൽ ഇതുവരെ 21.25 ശതമാനം പോളിംഗ്
നിലമ്പൂർ- 21.10%
വഴിക്കടവ്- 18.25%
മൂത്തേടം-22.30%
എടക്കര-21.06%
പോത്തുകൽ- 20.24%
ചുങ്കത്തറ-21.68%
കരുളായി-22.32%
അമരമ്പലം-21.25%
എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തി.
നിലമ്പൂരില്‍ പോളിംങ് . 20%ത്തിലധികം പോളിംഗ് പിന്നിട്ട് കഴിഞ്ഞു
അൻവർ പിടിക്കുക എൽഡിഎഫ് വോട്ട്, യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടും’അബ്ദുൾ വഹാബ് എംപി
‘അൻവർ പിടിക്കുക എൽഡിഎഫ് വോട്ട്, അതിനനുസരിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടും’; എംവി ഗോവിന്ദന്‍റെ ആർഎസ്എസ് പരാമർശനം നന്നായെന്നും അബ്ദുൾ വഹാബ്
പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത് ജയിക്കും
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യരണ്ട് തിരഞ്ഞെടുപ്പിൽ 13.15 ശതമാനം പോളിംഗ്
വി എസ് ജോയ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരില്‍ പോളിംങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുകയാണ്. ഇതുവരെ 13.36 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. വഴിക്കടവ് 12.93 %, മൂത്തേടം 12.76 %, എടക്കര13.83 %, പോത്തുകല്ല് 13.14 %, ചുങ്കത്തറ 13.65 %, നിലമ്പൂര്‍ 14.21 %, കരുളായി 12.57 %, അമരമ്പലം 13.84 % എന്നിങ്ങനെയാണ് പോളിങ് ശതമാനം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്
താൻ പച്ചമനുഷ്യർക്കൊപ്പം കെട്ടിപ്പിടിക്കരുത്’; ഷൗക്കത്തിനെ കണ്ട അൻവറിൻ്റെ പ്രതികരണം; ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളെന്ന് വിമർശനം
തമ്മിൽ കണ്ടപ്പോൾ എതിർ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അൻവർ. കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അൻവർ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.

ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പിവി അൻവർ പറഞ്ഞു. രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്ന് സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ അൻവർ വിശേഷിപ്പിച്ചു താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണെന്നും അഭിനയിക്കാനറിയില്ലെന്നും പറഞ്ഞു. സ്ഥാനാർത്ഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമായിരിക്കണം. പിന്നിൽ കൂടി പാര വെക്കരുത്
പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും

നിലമ്പൂരില്‍ ഇതുവരെ പോളിങ്
നിലമ്പൂരില്‍ പോളിംങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുകയാണ്. ഇതുവരെ ആറ് % പോളിങ് ആണ് രേഖപ്പെടുത്തിയത്. വഴിക്കടവ് 3.7 %, മൂത്തേടം 4.5 %, എടക്കര 6.0 %, പോത്തുകല്ല് 5.8 %, ചുങ്കത്തറ 6.1 %, നിലമ്പൂര്‍ 7.7 %, കരുളായി 5.2 %, അമരമ്പലം 6.1 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.
എട്ട് ശതമാനം പോളിങ്
കനത്തമഴയിലും നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ എട്ട് ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികളുള്ളത്. പോളിങ് അവസാനിച്ചാൽ പലതും വെളിപ്പെടുത്തുമെന്ന് പിവി അൻവർ. ആദിവാസി മേഖലകളിൽ പോളിങ് കുറവ്.
പോളിങ് ഉയരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ
ഇപ്പോഴത്തെ സാഹചര്യത്തിൽ നിലമ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖർ. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന പരാതിയുമായി യുഡിഎഫ്.
വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന പരാതിയുമായി യുഡിഎഫ്. പരാതിയെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു. എന്താണ് തകരാറെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിനായി പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണ്. നേരത്തെ, ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യുഡിഎഫ് പരാതി നൽകിയിരുന്നു. മറ്റൊരു ബൂത്തിലും വിവി പാറ്റിൽ തകരാറുണ്ടായതായി പരാതി ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ച് അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് വോട്ട് രേഖപ്പെടുത്തി. മാതാവിനും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയാണ് ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്.
നെടുങ്കയം വനത്തിനകത്തെ ബൂത്തിൽ ഇതുവരെ 6 പേർ വോട്ട് രേഖപ്പെടുത്തി
വനത്തിനകത്തെ നെടുങ്കയം ബൂത്തിൽ ഇതുവരെ 6 പേർ വോട്ട് ചെയ്തു. ആകെ 471 വോട്ടർമാർക്കാണ് ഇവിടെ വോട്ടുള്ളത്.
വോട്ടിംഗ് മെഷീന് തകരാർ പരിഹരിച്ചു
വോട്ടിംഗ് മെഷീന് തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ പോളിംഗ് ആരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. 2, 22, 35 പോളിംഗ് ബൂത്തുകളിലായിരുന്നു യന്ത്ര തകരാർ
ചരിത്ര ഭൂരിപക്ഷം നേടും’ ആര്യാടൻ ഷൗക്കത്ത്
വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടുമെല്ലാം നടന്നത്. അതിനാൽ തന്നെ ആ ആവേശം വോട്ടെടുപ്പിലുണ്ടാകും. മികച്ച പോളിങ് നടക്കുമെന്ന് കരുതുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കും. യുഡിഎഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽഡിഎഫായിരിക്കും. പിന്നെ സ്വതന്ത്രരായിരിക്കും. എൽഡിഎഫ് – യുഡിഎഫ് മത്സരമാണ് വർഷങ്ങളായി മണ്ഡലത്തിൽ നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു
ആദ്യ അര മണിക്കൂറിൽ 4 ശതമാനം പോളിങ്
ആദ്യ അര മണിക്കൂറിൽ 4 ശതമാനം പോളിങ് രേഖപ്പെടുത്തി ,പ്രദേശത്ത് മഴ അതിനിടെ ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യു.ഡി.എഫ് പരാതി ഉന്നയിച്ചു. ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും: പി വി അബ്ദുൽ വഹാബ്
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എം പിയുമായ പി വി അബ്ദുൾ വഹാബ്. കേരളത്തിൻ്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും വഹാബ് വ്യക്തമാക്കി. പി വി അൻവർ കൂടുതൽ വോട്ട് പിടിച്ചാൽ യുഡിഎഫിന് കൂടുതൽ ഭൂരിപക്ഷമെന്ന് വ്യക്തമാക്കിയ വഹാബ് 15,000 മുതൽ 20000 വരെ വോട്ട് യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നും വഹാബ് വ്യക്തമാക്കി. എം വി ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശത്തിലും വഹാബ് പ്രതികരിച്ചു. ആർഎസ്എസിനെ ഈ നിലയിൽ ആക്കിയതിന് സിപിഐഎമ്മിന് പങ്കുണ്ടെന്നും വഹാബ് കുറ്റപ്പെടുത്തി.
കാട്ടാന ആക്രമണം ചർച്ചയാക്കി അൻവർ
പാലക്കാട്ടെ കാട്ടാന ആക്രമണം ഉയർത്തി പിവി അൻവർ. നാട്ടുകാരുടെ പ്രയാസമല്ല മണ്ഡലത്തിൽ മുന്നണികൾ ചർച്ച ചെയ്തത്. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു. താനാണ് ജനങ്ങളുടെ പ്രശ്നം പറഞ്ഞത്. 75000 ത്തിൽ കൂടുതൽ വോട്ട് താൻ നേടും. തൻ്റെ ചിഹ്നം കത്രികയാണെന്ന് ജനത്തിനറിയാം. ഇന്ന് അഞ്ച് മണിക്ക് ശേഷം കാര്യം പറയാം. തന്നെ പിന്തുണക്കുന്ന മറ്റ് പാർട്ടികളിലെ പ്രവർത്തകർക്ക് തന്നെ ബന്ധപ്പെടാനുള്ള സൗകര്യത്തിന് മൂന്ന് വാട്സ്ആപ്പ് നമ്പറുകൾ ഉണ്ടാക്കി. അത് മൂന്നും തൻ്റെ മക്കളാണ് കൈകാര്യം ചെയ്യുന്നത്. താൻ ജയിക്കുമെന്നും അൻവർ വ്യക്തമാക്കി.
ചെറിയ കുട്ടികള്‍ക്ക് പോലും കത്രിക ചിഹ്നമറിയാം- പി.വി. അന്‍വര്‍
ചെറിയ കുട്ടികള്‍ക്ക് പോലും കത്രിക ചിഹ്നത്തെക്കുറിച്ച് അറിയാമെന്നും അതിന് കാരണം വീടുകളില്‍ തന്നെ പേര് അത്രമാത്രം ചര്‍ച്ചയാകുന്നത് കൊണ്ടാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട്. ഇതെല്ലാം വോട്ടായി വരുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ നിലമ്പൂരില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബ്ദുള്‍ വഹാബ് എംപി വോട്ടു രേഖപ്പെടുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ആറുമണിക്ക് അബ്ദുള്‍ വഹാബ് എംപി വോട്ട് ചെയ്തു
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് അബ്ദുള്‍ വഹാബ് എംപി. അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം കൂടും. പിണറായിസത്തിനെതിരെയുള്ള വോട്ട് യുഡിഎഫന് ലഭിക്കുമെന്നും അബ്ദുള്‍ വഹാബ് എംപി
എൽ ഡി എഫ് സ്ഥാനാർത്ഥി എം. സ്വരാജ്
ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, ജയിക്കുമെന്ന് ആത്മവിശ്വാമുണ്ട്”; വോട്ട് ചെയ്ത് എം. സ്വരാജ്
ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് പിന്നെയുള്ള കാര്യമാണ്. എല്ലാവരും എത്തി വോട്ടു ചെയ്യുക എന്നതാണ് പ്രധാനമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.അത് വ്യക്തിപരമായിട്ടുള്ള ആത്മവിശ്വാസമല്ല, അത് ഈ നാട് പകര്‍ന്നു നല്‍കിയിട്ടുള്ള ആത്മവിശ്വാസമാണ്.
വോട്ടിങ് തടസപ്പെട്ടു
വഴിക്കടവ് 35-ാം നമ്പർ ബൂത്തിൽ പോളിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല
വോട്ടിംഗ് മെഷീൻ തകരാറിലായ വഴിക്കടവ് 35-ാം നമ്പർ ബൂത്തിൽ ഇതുവരെ വോട്ടിംഗ് തുടങ്ങിയിട്ടില്ല. വോട്ടിങ് യന്ത്രത്തിൽ തീയതിയും സമയവും കാണിക്കുന്നില്ല. പോളിംഗ് ബൂത്തിന് പുറത്ത് വോട്ടർമാരുടെ നീണ്ടനിര.
എൽ ഡി ഫ് സ്ഥാനാർത്ഥി M സ്വരാജ് വോട്ട് രേഖപ്പെടുത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കൂത്ത് ഗവണ്മെന്റ് LP സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
മകൻ്റെ ജയം ഉറപ്പിച്ചു സ്വരാജിൻ്റെ അച്ഛൻ മുരളീധരൻ നായർ
മകൻ്റെ ജയം ഉറപ്പിച്ചെന്ന് സ്വരാജിൻ്റെ അച്ഛൻ മുരളീധരൻ നായർ
ബൂത്തിലെ ആദ്യ വോട്ടറായി നിലമ്പൂർ ആയിഷ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ ബൂത്തിലെത്തി ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. നമുക്ക് ജയിക്കണ്ടെ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നിലമ്പൂർ ആയിഷയുടെ പ്രതികരണം.മുക്കട്ട ജിഎല്‍പി സ്‌കൂളിലെ 193-ാം ബൂത്തില്‍ നിലമ്പൂര്‍ ആയിഷ വോട്ട് ചെയ്തു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്; പോളിംഗ് ആരംഭിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ആറുമണിക്ക് ആരംഭിച്ചു ; വോട്ടിങ് നടപടിക്ക് മുൻപായി മോക്ക് പോളിംഗ് നടത്തിയിരുന്നു ..