കോൺഗ്രസ്സും ബി ജെ പി യും ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന്നീചമായ പ്രചാരണം നടത്തുന്നു എ വിജയരാഘവൻ

അപസര്‍പ്പകഥയെ വെല്ലുന്ന കെട്ടുകഥകള്‍ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകര്‍ക്കുന്നത്

0

 

തിരുവനന്തപുരം: ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് പറയുന്നത് നീചമായ പ്രചാരണമെന്ന് എല്‍.ഡി.എഫ്.കണ്‍വീനര്‍ എ.വിജയരാഘവന്‍. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കളളപ്രചാരണം തുറന്നുകാട്ടുമെന്നും മന്ത്രി കെ.ടി.ജലീലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമം അംഗീകരിക്കില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞു. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയവരെ കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഗുണഭോക്താക്കളെയും കണ്ടെത്തുന്നതിനും വേണ്ടിയുമുളള അന്വേഷണമാണ് നടക്കുന്നത്. ആ അന്വേഷണത്തെ വഴിതെറ്റിച്ച് യു.ഡി.എഫും ബി.ജെ.പിയും, വിശേഷിച്ച് മുസ്ലീംലീഗും ഖുര്‍ആന്‍ വഴി കളളക്കടത്ത് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. ഒരു മതഗ്രന്ഥം കളളക്കടത്തിന് ഉപയോഗിച്ചു എന്നാണ് ആക്ഷേപം. വസ്തുതാരഹിതമായ ഒരു ആരോപണമാണിത്. വിജയരാഘവന്‍ പറഞ്ഞു.

മുസ്ലീംലീഗ് കേരള രാഷ്ടട്രീയത്തില്‍ വഹിക്കുന്ന പങ്ക് അന്ത്യന്തം പ്രതിലോമപരമാണെന്നും ഹിന്ദുവര്‍ഗീയ വാദത്തിന് വളരാന്‍ ഇത് സഹായകരമാകുമെന്നും വിജയരാഘവന്‍ കുററപ്പെടുത്തി. ലീഗിന്റെ നിലപാടുകള്‍ക്ക് യു.ഡി.എഫ് പൂര്‍ണപിന്തുണ നല്‍കിപ്പോരുകയാണെന്നും അദ്ദേഹം ആരോപിച്ചു.കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്യുമെന്നതിനെ കുറിച്ചുളള ചോദ്യത്തിന് അന്വേഷ ഏജന്‍സികള്‍ക്ക് ആരേയും ചോദ്യം ചെയ്യാമെന്നായിരുന്നു വിജയരാഘവന്റെ മറുപടി. ജലീലില്‍ രാജിവെക്കേണ്ട യാതൊരാവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അപസര്‍പ്പകഥയെ വെല്ലുന്ന കെട്ടുകഥകള്‍ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകര്‍ക്കുന്നത്. നാലേകാല്‍ വര്‍ഷംമുമ്പ് ജനങ്ങള്‍ അധികാരമേറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ധിച്ച ജനപിന്തുണയുണ്ടായതിനാല്‍ തുടര്‍ഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായി. അതിനാല്‍ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കുന്നതില്‍ റെക്കോഡിട്ട പിണറായി വിജയന്‍ സര്‍ക്കാര്‍ കോവിഡ് പടരുന്ന കാലത്തും നാടിന്റെ വികസനത്തിനും ജനങ്ങളുടെ സാമൂഹ്യ സുരക്ഷിതത്വത്തിനുംവേണ്ടി നൂറുദിന കര്‍മപരിപാടി നടപ്പാക്കുന്നു. അത് ഗുണപരമായി നാടിന് അനുഭവപ്പെടുന്നതാണ്. ഇക്കാര്യം ജനമനസ്സില്‍നിന്ന് മാറ്റിമറിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെയുള്ള അപവാദ വ്യവസായം. ഇതിനുപിന്നില്‍ വന്‍രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തേക്കാള്‍ വിപുലമായ ശക്തികള്‍ തിരശ്ശീലയ്ക്കുള്ളിലുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണ് കോണ്‍ഗ്രസ് -ബിജെപി-മുസ്ലിംലീഗ് പ്രതിപക്ഷം പയറ്റുന്നത്. ഈ വലതുപക്ഷ അവസരവാദ രാഷ്ട്രീയക്കാരുടെ മേച്ചില്‍പ്പുറങ്ങളായി ടിവി സ്‌ക്രീനും പത്രത്താളുകളും ‘മാ’ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ഇതിലൂടെ വികസനം തടയുക, നാട്ടില്‍ അരാജകത്വവും കലാപവും സൃഷ്ടിക്കുക, ക്രമസമാധാനം തകര്‍ക്കുക എന്നതെല്ലാമാണ് നടപ്പാക്കുന്നത്. ഇതിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സല്‍പ്പേര് കോവിഡ് കാലത്ത് ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെയും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളുടെയും മോഹം കല്ലിലടിച്ച പൂക്കുലപോലെ ചിതറും. അത് ബോധ്യപ്പെടാന്‍ അധികകാലം വേണ്ടിവരില്ല.കോടിയേരി പറഞ്ഞു

You might also like

-