പ്രതിപക്ഷം പ്രതിഷേധം പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കില്ല
കോവിഡ് മഹാമാരിയുടെ മറവിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം വിമ൪ശിച്ചു
ഡൽഹി :പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നിലപാട് മാറ്റി കേന്ദ്രം രംഗത്തെത്തി. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യോത്തരത്തിന് അവസരമുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനമായതിനാൽ സമയം കുറവാണെന്ന ന്യായമാണ് ചോദ്യോത്തര വേള ഒഴിവാക്കാൻ കേന്ദ്രം ഉന്നയിച്ചിരുന്നത്. കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി, ബി.ജെ.പി ലോക്സഭ കക്ഷി ഉപ നേതാവ് രാജ്നാഥ് സിങ്, സഹമന്ത്രിമാരായ അ൪ജുൻ മേഖ്വാൾ, വി.മുരളീധരൻ എന്നിവ൪ മറ്റ് രാഷ്ട്രീയ പാ൪ട്ടികളുമായി ആശയവിനിമയം നടത്തിയത്. സാമൂഹി അകലം ഉറപ്പുവരുത്താനായി സമ്മേളനം പ്രത്യേക രീതിയിൽ ക്രമീകരിച്ചതിനാൽ ച൪ച്ച അസാധ്യമാണെന്നും കേന്ദ്രം ന്യായമായി ഉന്നയിച്ചിരുന്നു. ശൂന്യ വേള അര മണിക്കൂറായി പരിമിതപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
കോവിഡ് മഹാമാരിയുടെ മറവിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം വിമ൪ശിച്ചു. സർക്കാറിനെ ചോദ്യം ചെയ്യാനുള്ള അവകാശം എം.പിമാർക്ക് നഷ്ടപ്പെടുന്നത് ചരിത്രത്തിലാദ്യമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ച൪ച്ചയില്ലാതെ ഓര്‍ഡിനൻസുകൾ പാസാക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്‍റേതെന്ന് ഇടത് എംപിമാരും വിമ൪ശിച്ചു. ചോദ്യോത്തരം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കക്ഷി നേതാക്കൾ സഭാധ്യക്ഷന്മാ൪ക്ക് കത്തുമയച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയത്. നക്ഷത്രമിടാത്ത ചോദ്യങ്ങൾക്ക് അവസരമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ നിലപാട്.