ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ച പൂർത്തിയായി .

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടി വേണമെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശക്തമായി ഉന്നയിച്ചു.

0

മോസ്‍ക്കോ: ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ച മോസ്കോവിൽ പൂർത്തിയായി .രണ്ടര മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടി വേണമെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശക്തമായി ഉന്നയിച്ചു. എന്നാൽ പ്രശ്നപരിഹാരമായതായി സൂചനയില്ല. റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് മോസ്കോവിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ച തുടങ്ങിയത്. പാകിസ്ഥാൻ വിദേശകാര്യമന്ത്രിയെ കണ്ട ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് എത്തിയത്.

ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് മോസ്കോവിൽ നിർണ്ണായക ചർച്ചകൾ നടന്നത്. ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തു. അതിനിടെ റഷ്യ മുൻകൈയ്യെടുത്ത് ഇന്ത്യ-റഷ്യ-ചൈന സംയുക്ത യോഗവും നടത്തി. അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താല്പര്യത്തിൻറെ കൂടി സൂചനയായി ഈ യോഗം. നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ ചൈന ചർച്ച തുടങ്ങിയത്.

You might also like

-