രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്
മരണം 94,534 ആയി ലോകത്തു കോവിഡ് നിരക്കിൽ ഇന്ത്യയ്ക്ക് മുന്നിൽ ഇപ്പോൾ അമേരിക്ക മാത്രംമള്ളത്. അമേരിക്കയിൽ ഇതിനോടകം 7,287,561 പേർക്ക് കോവിഡ് സ്ഥികരിക്കുകയും 209,177 പേർ മരിക്കുകയും ചെയ്തു
ഡൽഹി :രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്.5,990,581 പേർക്ക് രാജയത്ത ഇതുവരെ കോവിഡ് സ്ഥികരിച്ചു മരണം 94,534 ആയി ലോകത്തു കോവിഡ് നിരക്കിൽ ഇന്ത്യയ്ക്ക് മുന്നിൽ ഇപ്പോൾ അമേരിക്ക മാത്രംമള്ളത്. അമേരിക്കയിൽ ഇതിനോടകം 7,287,561 പേർക്ക് കോവിഡ് സ്ഥികരിക്കുകയും 209,177 പേർ മരിക്കുകയും ചെയ്തു സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ.
കർണാടകത്തിൽ 8,811, ആന്ധ്രയിൽ 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്. പത്തു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗബാധിതതരിൽ 75 ശതമാനവും.