ബി ജെ പി ക്കാർ ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തിയ സ്ഥലത്ത് ദേശീയ പതാകയുയര്‍ത്തി ഡിവൈഎഫ്‌ഐ
ബി ജെ പി സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരുമാണ് ഫ്ളക്സ് ഉയർത്തിയത് പാലക്കാട് എസ് പി പറഞ്ഞു.
പാലക്കാട്:വോട്ടെണ്ണൽ ദിവസ്സം നഗരസഭയ്ക്കകത്ത് ജയ് ശ്രീറാം ഫ്ളക്സ് യുയർത്തിയ സ്ഥലത്ത് ദേശീയ പതാകയുയര്‍ത്തി ഡിവൈഎഫ്‌ഐ യുടെ പ്രതിഷേധം. വോട്ടെണ്ണല്‍ ദിവസം ജയ് ശ്രീ റാം വര്‍ഗ്ഗീയ മുദ്രാവാക്യമുയര്‍ത്തി ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ ഫ്ളക്സുയർത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്.ബി ജെ പി സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരുമാണ് ഫ്ളക്സ് ഉയർത്തിയത് പാലക്കാട് എസ് പി പറഞ്ഞു.
ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ അതേ സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാകയുയര്‍ത്തി. തുടര്‍ന്ന് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇതിനു ശേഷം ആര്‍എസ് എസ് – ബി ജെ പി നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.സംഭവത്തിൽ പൊതു ജനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിരവധി പരാതി ലഭിച്ചിരുന്നു. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ആം വകുപ്പ് പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.