BREAKING NEWS..സാമ്പത്തിക ക്രമക്കേട് ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനിയിൽ കേന്ദ്ര ഇൻകം ടാക്സ് വിജിലൻസ് റൈഡ്

പരിശോധനയിൽ ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന

0

ചെന്നൈ : ഈസ്റ്റൻ ഗ്രുപ്പ് കമ്പനിയുടെ രാജ്യത്തെ ഓഫീസിസ്സുകൾ കേന്ദ്ര സര്ക്കാരിന് കിഴിൽ പ്രവർത്തിക്കുന്ന സാമ്പത്തിക കുറ്റാന്വേഷണ സംഘ ത്തിന്റെ മിന്നൽ പരിശോധന തമിഴ് നാട്ടിലെ തേനി . അടിമാലി രണ്ടു ഫാക്ടറികൾ എറണാകുളം ജില്ലയിലെ നെല്ലിമറ്റം ,കോതമംഗലം ,കൊച്ചിയിലെ കോർപറേറ്റ് ഓഫീസ് എന്നിവിടങ്ങലയിലാണ് രാവിലെ ആറുമുതൽ റൈഡുകൾ ആരംഭിച്ചത് പ്രിൻസിപ്പൽ ചീഫ് കമ്മീഷണേഴ്‌സ് ഓഫ് ഇൻകം ടാക്സ് , ചെന്നൈ, മുരളീകുമാർ ബി യുടെ നിർദ്ദേശാനുസാസരണം കൊച്ചിയിലെയും ചെന്നൈയിലെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തട്ടുള്ളത്

.കമ്പനി സ്വദേശത്തും വിദേശത്തു നടത്തിയ വ്യാപാര കയറ്റുമതി ഇറക്കാനുമതി സംബന്ധിച്ച രേഖകളും കമ്പനി ചെയർമാൻ മറ്റു കമ്പനി ഡിറക്ടർമാരും വാങ്ങിയ ഭൂമി റിയൽ എസ്റ്റേറ്റ് ഇടപാടുകളും സംബന്ധിച്ച രേഖകളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിരവധി തെളിവുകളും ഇന്റെലിജെൻസ് പിടികൂടിയിട്ടുണ്ട് കറി പൗഡർ നിർമ്മാണ വിതരണത്തിന് പുറമെ കമ്പനി വൻതോതിൽ ഭൂമി ഇടപാടുകളും നടത്തിയിരുന്നു തമിഴ് നാട്ടിലെ തേനിയിൽ കമ്പനി ചെയർമാൻ നടത്തിയ ഭുമിയിടപാടുമായി ബന്ധപ്പെട്ട് നടത്തി നികുതി വെട്ടിപ്പ് സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായിരുന്നു ഈ ഭൂമി ഇടപാടിൽ വലിയ തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു ഇതുമായി ബന്ധപ്പെട്ട പരാതികൾ ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിനു ലഭിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കമ്പനി നടത്തിയ മറ്റിടപാടുകളിലും വ്യാപകമായ നികുതി വെട്ടിപ്പ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്ന തുടർന്ന ഇൻകം ടാക്‌സ് ഡയറക്റ്റർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷൻ (ഡി ഐ ജി ഐ) യുടെ നേതൃത്തൽ കൂടുതൽ പരിശോധന നടത്താൻ ഇൻകം ടാക്‌സ് മിന്നൽ പരിശോധന നടത്തിയത് .
രാവിലെ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ കമ്പനിയിലെ മുഴുവൻ പ്രധാന ഉദ്യോഗസ്ഥരെയും പരിശോധനയുടെ ഭാഗമായി കസ്റ്റഡിയിൽ എടത്തട്ടുണ്ട് .കുടാതെ കമ്പനി ചെയർമാൻ അടക്കമുള്ളവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തട്ടുണ്ട് സംഘത്തിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്

You might also like

-