ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നവംബറില്‍

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകും. രണ്ടിടത്തും അനുകൂലസാഹചര്യമാണെന്നും ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഉടന്‍ ചേരും കൺവീനർ വ്യക്തമാക്കി

0

തിരുവനന്തപുരം :ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കില്ല. നവംബറില്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ നടത്തും. പത്രികാസമര്‍പണം വെർച്വലാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാണ്. ഇതിനായുള്ള മാർഗനിർദേശം പുറത്തിറക്കും പത്രികസമര്‍പണം കഴിയുന്നത്ര ഓണ്‍ലൈനിലാക്കുമെന്നും പ്രചാരണത്തിനും മാർഗരേഖ ഉണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമെന്ന് യു.ഡി.എഫ് കണ്‍വീനർ ബെന്നി ബെഹനാന്‍ പ്രതികരിച്ചു. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകും. രണ്ടിടത്തും അനുകൂലസാഹചര്യമാണെന്നും ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഉടന്‍ ചേരും കൺവീനർ വ്യക്തമാക്കി.
അതേസമയം എതിർപ്പുമായി ബിജെപി രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും : തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് നാലുമാസമേ കാലാവധി ലഭിക്കൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ പ്രതികരിച്ചു.

You might also like

-