സി ഐ എം സെക്രട്ടറിയേറ്റ് ഇടത് മുന്നണി യോഗവും ഇന്ന് സ്വര്ണക്കടത്ത് കേസിൽ കേന്ദ്ര സഹമന്ത്രി മുരളീധരനെതിരെ പ്രക്ഷോപം ശക്തിപെടുത്തും

രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് ഇടത് മുന്നണി യോഗവുമാണ് നടക്കുന്നത്.വിവാദങ്ങള്‍ സര്‍ക്കാരിനെ വലിഞ്ഞ് മുറുക്കുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്

0

തിരുവനന്തപുരം ;ബി ജെ പി യും കോൺഗ്രസ്സും കെ.ടി ജലീലിന്‍റെ രാജി ആവശ്യപെട്ട പ്രക്ഷോപം ശക്തമായിരിക്കെ സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും നിര്‍ണ്ണായക നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് ഇടത് മുന്നണി യോഗവുമാണ് നടക്കുന്നത്.വിവാദങ്ങള്‍ സര്‍ക്കാരിനെ വലിഞ്ഞ് മുറുക്കുന്നതിനിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ മറികടക്കാമെന്ന ചര്‍ച്ചയായിരിക്കും യോഗത്തില്‍ നടക്കുന്നത്.വി മുരളീധരനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. കെ.ടി ജലീല്‍, ഇ.പി ജയരാജന്‍റെയും കോടിയേരിയുടെയും മക്കള്‍ക്ക് എതിരായ വിവാദങ്ങള്‍ എല്ലാം യോഗത്തിന്‍റെ പരിഗണനക്ക് വരും.കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും കേന്ദ്രസര്‍ക്കാരിന്‍റെ താത്പര്യപ്രകാരം സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്ന് വരും

വൈകിട്ട് മൂന്ന് മണിക്കാണ് ഇടത് മുന്നണി യോഗം നടക്കുന്നത്. ജലീലിന്‍റെ രാജി ആവശ്യം മുന്നണി നേതൃത്വവും തള്ളിക്കളയുകയാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നതില്‍ സി.പി.ഐ അടക്കമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. ഇത് മുന്നണി യോഗത്തില്‍ പ്രതിഫലിക്കും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പ്രചരണപരിപാടികളും യോഗം തീരുമാനിക്കും. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശവനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെങ്കിലും അടുത്താഴ്ച നടക്കുന്ന സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും നേതൃയോഗങ്ങള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

You might also like

-