സ്വർണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് ചെന്നിത്തല
ഇടത് മുന്നണിയുടെയും അവരുടെ സഹയാത്രികരുടെയും നെഞ്ചിടിപ്പാണ് ഇപ്പോള്‍ ഉയരുന്നത്
തിരുവനന്തപുരം : സ്വർണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുന്നോട്ട് പോയാൽ ആരാണ് പ്രതിയാവുന്നതെന്ന് എല്ലാവർക്കും അറിയാം. ഇടത് മുന്നണിയുടെയും അവരുടെ സഹയാത്രികരുടെയും നെഞ്ചിടിപ്പാണ് ഇപ്പോള്‍ ഉയരുന്നത് .ലൈഫ് പദ്ധതി ക്രമക്കേടിൽ സംസ്ഥാന സർക്കാർ സിബിഐയെ എതിര്‍ക്കുന്നത് അഴിമതി മൂടിവയ്ക്കാനന്നും ചെന്നിത്തല ആരോപിച്ചു. അഭിഭാഷകന് നല്‍കുന്ന ഫീസ് കൊണ്ട് വീട് വച്ച് നല്‍കാമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.
കൊടുവള്ളിയിലെ ഇടത് കൌണ്‍സിലര്‍ കാരാട്ട് ഫൈസലിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് രാവിലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. പിന്നാലെ ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലൈഫിലെ സിബിഐ അന്വേഷണത്തിന് എതിരായ സര്‍ക്കാരിന്‍റെ ഹർജി അഴിമതി മൂടിവെയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. അഭിഭാഷകര്‍ക്ക് കൊടുക്കുന്ന ഫീസ് കൊണ്ട് പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും. ഫോണില്‍ നിന്ന് ശബ്ദസന്ദേശങ്ങളും കണ്ടെത്തിയ ഇവ വിശദമായി പരിശോധിക്കും. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് പിടിയിലായ ഫൈസല്‍. ഫൈസലിനെ കസ്റ്റംസ് കൊച്ചിയിലേക്ക് കൊണ്ടുപോയി.