ബാങ്ക് വായ്പയ്ക്കു അനുവദിച്ചിരുന്ന മൊറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

0

ഡൽഹി : ബാങ്ക് വായ്പയ്ക്കു അനുവദിച്ചിരുന്ന മൊറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി ഉത്തരവ്. റിസർവ് ബാങ്ക് അനുവദിച്ചിരുന്ന കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. എന്നാൽ തിരിച്ചടവു നടന്നില്ലെങ്കിലും സെപ്റ്റംബർ 28 വരെ വായ്പകളിൽ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് കോടതി ഉത്തരവ്.തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ എന്‍പിഎ(നിഷ്‌ക്രിയ ആസ്തി)കളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന നടപടികൾ ഇക്കാലത്ത് പാടില്ലെന്നും ഉത്തരവുണ്ട്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും. മൊറട്ടോറിയം കാലവധി രണ്ടു വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണു കേന്ദ്ര നിലപാട്.

എല്ലാഹര്‍ജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശംനല്‍കി. മോറട്ടോറിയം പലിശ ഒഴിവാക്കുന്നകാര്യത്തില്‍ റിസര്‍വ് ബാങ്കിനേക്കാള്‍ ഉയര്‍ന്നതലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എല്ലാമേഖലയ്ക്കും ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രത്യാഘാതങ്ങളുണ്ടാക്കുന്നതരത്തില്‍ തിടുക്കത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നകാര്യത്തില്‍ ജാഗ്രതവേണമെന്നും മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു.

പലിശയിന്മേല്‍ പലിശ ഈടാക്കരുതെന്ന് ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാുമെന്ന് റിസര്‍വ് ബാങ്ക് ജൂണ്‍ നാലിന് കോടതിയെ അറിയിച്ചിരുന്നു.

You might also like

-