മാധ്യമ വിചാരണ വേണ്ട അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതി
ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താന്‍ പാടില്ല
ഡൽഹി :റിപ്പബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ ഹരജിയിയിൽ നിരീക്ഷണം നടത്തി ഡൽഹി ഹൈ കോടതി ഒരു കേസില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂര്‍ കോടതിയെ സമീപിച്ചത്.
‘ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താന്‍ പാടില്ല. സ്ഥിരീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തരുത്’; ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത പറഞ്ഞു.
കോടതിയുടെ രൂക്ഷ വിമര്ശനത്തിനെതിരെ അർണാബിന്റെ അഭിഭാഷകൻ കോടതിയിൽ എതിർവാദമുന്നയിച്ചു രംഗത്തു വന്നു സംഭവത്തിൽ തങ്ങളുടെ കൈയ്യില്‍ തെളിവുകളുണ്ട് എന്ന് അഭിഭാഷക അർണാബിന്റെ അഭിഭാഷക മാളവിക ത്രിവേദി കോടതിയെ അറിയിച്ചു ഇതിനെ കോടതി അതി രൂക്ഷമായി വിമർശിച്ചു ‘നിങ്ങള്‍ സ്ഥലത്തുണ്ടായിരുന്നോ? നിങ്ങള്‍ സാക്ഷികളാണോ? അന്വേഷണത്തിന് ചില പവിത്രതകളൊക്കെയുണ്ട്.’; ഹൈക്കോടതി തിരിച്ചടിച്ചു.
കോടതിയാണ് ക്രിമിനല്‍ വിചാരണയില്‍ തെളിവ് നിശ്ചയിക്കുന്നതെന്നും അവിടുന്നും ഇവിടുന്നുമുള്ള പരാമര്‍ശങ്ങള്‍ തെളിവുകളായി എടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിനെതിരെ മാധ്യമങ്ങള്‍ അപ്പീല്‍ നല്‍കുമോയെന്നും ജഡ്ജി അർണാബിന്റെ അഭിഭാഷക മാളവിക ത്രിവേദിയോട് ചോദിച്ചു .
തരൂരിന്റെ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കാനും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു. 2017 ഡിസംബര്‍ ഒന്നിന് മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് കോടതി അര്‍ണബിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും, അദ്ദേഹം അത് തുടരുകയായിരുന്നു. ഇക്കാര്യം തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹൈകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.