പന്തീരങ്കാവ് യുഎപിഎ അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും
പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും. ഉച്ചക്ക് മുന്‍പ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകിട്ടായിരിക്കും വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക.
കോഴിക്കോട് :പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും. ഉച്ചക്ക് മുന്‍പ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകിട്ടായിരിക്കും വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക. കര്‍ശന ഉപാധികളോടെയാണ് രണ്ട് പേര്‍ക്കും ബുധനാഴ്ച ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് അലനും താഹയും പുറത്തിറങ്ങാന്‍ വൈകിയത്. ഇന്ന് കോടതി നടപടികള്‍ തുടങ്ങുന്ന സമയത്ത് ജാമ്യക്കാര്‍ ഹാജരാകും. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന ഉത്തരവുള്ളതിനാല്‍ അലന്റെ മാതാവ് സബിതയും താഹയുടെ മാതാവ് ജമീലയുമാണ് ജാമ്യം നില്‍ക്കുക
ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചി കോടതിയില്‍ നിന്ന് ലഭിക്കുന്ന അനുമതി വിയ്യൂര്‍ ജയിലില്‍ നേരിട്ട് എത്തിക്കും. അതിന് ശേഷമായിരിക്കും രണ്ട് പേരും പുറത്തിറങ്ങുക.ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടങ്കിലും എപ്പോള്‍ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജാമ്യനടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് എന്‍ഐഎ അപ്പീല്‍ നല്‍കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താല്‍ ഇരുവര്‍ക്കും പുറത്തിറങ്ങാനാവില്ല.