ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും, സിദ്ദിഖും , ഭാമയും മൊഴി നൽകി
വിചാരണ വേളയിൽ കോടതിയിൽ ഇരുവരും ഇക്കാര്യം നിക്ഷധിച്ചു ഇതേതുടർന്ന് ഇരുവരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവരെ വിചാരണക്കോടതി വിസ്തരിച്ചു . നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെനായിരുന്നു പോലീസ് രേഖപ്പെടുത്തിയ മൊഴി പകർപ്പിൽ ഉണ്ടായിരുന്നത് .വിചാരണ വേളയിൽ കോടതിയിൽ ഇരുവരും ഇക്കാര്യം നിക്ഷധിച്ചു ഇതേതുടർന്ന് ഇരുവരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും