BREAKING NEWS സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം. 69 വയസ്സുള്ള എറണാകുളം  ചുള്ളിക്കല്‍ സ്വദേശിമരിച്ചു 

69 വയസ്സുള്ള എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്

0

.കൊച്ചി :കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69 വയസ്സുള്ള എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായി സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.

ദുബൈയില്‍ നിന്ന് രോഗലക്ഷണത്തോടെയാണ് ഇദ്ദേഹം എത്തിയത്. തുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെവെച്ചാണ് മരണപ്പെടുന്നത്. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും ചികിത്സയിലായിരുന്നു.

ഈ മാസം 16ന് ദുബായിൽ നിന്നെത്തിയതായിരുന്നു ഇയാൾ. ഇയാൾ ഹൃദ്രോഗിയായിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്ന് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.അതേസമയം ആശങ്കവേണ്ടെന്ന് മന്ത്രി വി എസ് സുനില്‍ കുമാർ പറഞ്ഞു. ഹൈറിസ്കിൽ ഉണ്ടായിരുന്ന ആളെന്ന് മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം നടത്തുമെന്ന് മന്ത്രി

ഇദ്ദേഹത്തിന്റെ ഭാര്യയും നിലവില്‍ ചികിത്സയിലാണ്. മറ്റുരോഗികളുടെ നില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം

You might also like

-