ഗ്രീന്‍കാര്‍ഡ്, എച്ച്1ബി വിസ ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയത് കോടതി സ്റ്റേ ചെയ്തു

ഒക്‌ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന ഉത്തരവാണ് സെപ്റ്റംബര്‍ 29-ന് കോടതി സ്റ്റേ ചെയ്തത്.ഗ്രീന്‍കാര്‍ഡ് ഫീസ് 1760 ഡോളറില്‍ നിന്നും 2830 ഡോളറായും, അമേരിക്കന്‍ പൗരത്വ അപേക്ഷാഫീസ് 725-ല്‍ നിന്നും 1170 ഡോളറായും, എച്ച് 1 ബി വിസ 460-ല്‍ നിന്നും 555 ഡോളറുമായാണ് ഉയര്‍ത്തിയത്

0

സാന്‍ഫ്രാന്‍സിസ്‌കോ: ഗ്രീന്‍കാര്‍ഡ്, എച്ച്1ബി വിസ, അമേരിക്കന്‍ പൗരത്വ അപേക്ഷാഫീസ് എന്നിവ കുത്തനെ ഉയര്‍ത്തിയ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് കോടതി ജഡ്ജി തത്കാലം തടഞ്ഞുകൊണ്ട് ഉത്തരവായി. ഒക്‌ടോബര്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന ഉത്തരവാണ് സെപ്റ്റംബര്‍ 29-ന് കോടതി സ്റ്റേ ചെയ്തത്.ഗ്രീന്‍കാര്‍ഡ് ഫീസ് 1760 ഡോളറില്‍ നിന്നും 2830 ഡോളറായും, അമേരിക്കന്‍ പൗരത്വ അപേക്ഷാഫീസ് 725-ല്‍ നിന്നും 1170 ഡോളറായും, എച്ച് 1 ബി വിസ 460-ല്‍ നിന്നും 555 ഡോളറുമായാണ് ഉയര്‍ത്തിയത്.

രാഷ്ട്രീയ അഭയം തേടുന്നവര്‍ക്ക് 50 ഡോളര്‍ ഫീസ് ഈടാക്കുന്നതിനും തീരുമാനിച്ചിരുന്നു. ലോകത്തെ ആകെ മൂന്നു രാഷ്ട്രങ്ങളാണ് (ഫിജി, ഓസ്‌ട്രേലിയ, ഇറാന്‍) ഇതുവരെ രാഷ്ട്രീയാഭയം തേടുന്നവരില്‍ നിന്നും ഫീസ് ഈടാക്കിയിരുന്നത്.ഇമിഗ്രേഷന്‍ ലീഗല്‍ റിസോഴ്‌സ് സെന്ററും, ഇമിഗ്രന്റ് റൈറ്റ്‌സ് ഓര്‍ഗനൈസേഷനും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ് ജഡ്ജി ജഫ്‌റി വൈറ്റ് ഉത്തരവിട്ടത്. ഫീസ് വര്‍ധിപ്പിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ ഒന്നും പരിഗണിക്കാതെ ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇത്തരമൊരു ഉത്തരവ് ഡി.എച്ച്.എസിന് പുറപ്പെടുവിക്കുവാന്‍ അവകാശമില്ലെന്നും ജഡ്ജി തന്റെ വിധിന്യായത്തില്‍ പറഞ്ഞു.

You might also like

-