BREAKING NEWS സ്വർണക്കടത്തു കേസിൽ സ്വപ്‍ന സുരേസുഷും സന്ദീപും പിടിയിൽ
കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻ.ഐ.എ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.
സ്വർണക്കടത്തു കേസിൽ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷും കുടുംബാംഗങ്ങളും ബെംഗളൂരുവിൽ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കസ്റ്റഡിയിലെടുത്തു. സ്വപ്‌ന സുരേഷിനെ നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാക്കും.
ബെംഗളൂരു :സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റഡിയിൽ. 7 ദിവസമായി ഒളിവിൽ കഴിഞ്ഞൊടുവിലാണ് രാഷ്ട്രീയ
ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിൽ നിര്‍ണായക വഴിത്തിരിവ്.ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.
സ്വപ്നയെ ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിൽ എത്തിക്കുമെന്നാണ് വിവരം.
കുടുംബത്തിനൊപ്പം ഒളിവിൽ പോയ സ്വപ്നയ്ക്കൊപ്പം മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സ്വപ്നയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കസ്റ്റംസ് കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻ.ഐ.എ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.
സ്വർണക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയും പുറത്തു വരികയാണ്. ശിവശങ്കറിന്‍റെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായി സംശയം ഉയര്‍ന്നു. റെയ്ഡ് നടത്തിയ കസ്റ്റംസ്, സന്ദർശക റജിസ്റ്ററും വാടക രസീതും കസ്റ്റഡിയിലെടുത്തു. സ്വപ്ന , സരിത്ത് തുടങ്ങി സ്വർണ കടത്തുമായി ബന്ധമുള്ളവർ ഫ്ലാറ്റിലെത്തിയോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടാളി പിടിയിലാകുന്നത്. കൊച്ചി കസ്റ്റംസ് ഓഫിലെത്തിയാണ് പ്രാഥമിക ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ പ്രതികളുടെ വിവരങ്ങൾ സരിത്ത് വെളിപ്പെടുത്തിയതായാണ് സൂചന. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
എൻ.ഐ.എ സംഘം ഉച്ചയ്ക്ക്ശേഷംമാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസിൽ എത്തിയത്. 7 ദിവസത്തെ കസ്റ്റംസ് കസ്റ്റഡയിൽ കഴിയുന്ന സരിത്തിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിൽ ഉൾപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ സരിത്തിൽ നിന്ന് ലഭിച്ചതയാണ് സൂചന. ഇതിൽ മുൻപും സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരും ഉണ്ട്.
സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസലും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യന്വേഷണം ഏജൻസികൾ വഴി എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.