വയനാട്ടില്‍ വീടിനുള്ളില്‍ സ്ഫോടനം രണ്ടുപേര്‍ മരിച്ചു
നായ്ക്കട്ടി സ്വദേശിയായ ബെന്നി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് സമീപപ്രദേശത്തെ ഒരു വീട്ടിലെത്തി പൊട്ടിതെറിക്കുകയായിരുന്നു.സംഭവത്തില്‍ വീട്ടമ്മയായ സ്ത്രീയും ബെന്നിയുമാണ് കൊല്ലപ്പെട്ടത്.പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്
മാനന്തവാടി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം നടന്ന് രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി എളവന്‍ നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.
ഉച്ചയോടെയാണ് സംഭവം സ്‌ഫോടനം നടക്കുന്നത്. നായ്ക്കട്ടി സ്വദേശിയായ ബെന്നി സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് സമീപപ്രദേശത്തെ ഒരു വീട്ടിലെത്തി പൊട്ടിതെറിക്കുകയായിരുന്നു
.നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും അയൽവാസികളാണ്. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ട്. ശശീരത്തിൽ സ്‌ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച കാര്യം അറിയുന്നത്. പൊലീസ് എത്തി പരിശോധിച്ചുവരികയാണ്.