ബേബി മെമ്മോറിയൽ ആശുപത്രിയിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം,വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം

ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.

തൊടുപുഴ|  അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക.

ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു.

സമൂഹത്തിലെ എല്ലാവർക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ട് മുൻപ് ഡോ. കെ. ജി. അലക്സാണ്ടറിന്‍റെ നേതൃത്വത്തിൽ കോഴിക്കോട്ട് തുടക്കംകുറിച്ച ബേബി മെമ്മോറിയൽ ആശുപത്രി ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മുൻനിരക്കാരാണ്. ഗുണനിലവാരവും പ്രതിബദ്ധതയും നിറഞ്ഞ സേവനത്തിന്‍റെ തുടർച്ചയാണ് തൊടുപുഴയിലെ ബേബി മെമ്മോറിയൽ ആശുപത്രി. അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഇവിടെ അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്.

മുന്നൂറിലധികം ബെഡുകളും മുപ്പതിൽ കൂടുതൽ മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങളും ആശുപത്രിയുടെ ഭാഗമാണ്. ഉയർന്ന റിസ്കുള്ള ഗർഭധാരണ പരിചരണം, 24 ബെഡുകളുള്ള അടിയന്തിര വിഭാഗം, എട്ട് ഓപ്പറേഷൻ തിയറ്ററുകൾ (എമർജൻസി ഒ.ടി ഉൾപ്പെടെ), 99 ഐസിയു ബെഡുകൾ (എൻഐസിയു , പിഐസിയു ഉൾപ്പെടെ), 24 മണിക്കൂർ ആക്‌സിഡന്‍റ് ട്രോമ കെയർ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഇന്‍റർവെൻഷനൽ കാർഡിയോളജി, ന്യൂറോസർജറി പ്രത്യേക ഒ.ടി, ഐസിയു വിഭാഗം എന്നിവ പൂർണസജ്ജമാണ്.

കൂടാതെ, ന്യൂറോളജി ആൻഡ് സ്ട്രോക്ക് ക്ലിനിക്ക്, ഇഇജി, സ്ലീപ് സ്റ്റഡി തുടങ്ങി ന്യൂറോ ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ഡയാലിസിസ് യൂണിറ്റ്, സിടി ആൻഡ് എംആർഐ സ്കാനിങ്, 24 മണിക്കൂറും പ്രവർത്തന സജ്ജമായ ആംബുലൻസ്, ഫാർമസി, ലബോറട്ടറി, ബ്ലഡ് സെന്‍റർ എന്നിവയും ശ്രദ്ധേയം. നൂറിലേറെ വരുന്ന പരിചയസമ്പന്നരായ വിദഗ്ധ ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ആശുപത്രിയെ വേറിട്ടതാക്കുന്നു.

You might also like

-