ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം,സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചവരുടെ എണ്ണം മരണം ഏഴായി
ശ്വാസകോശത്തെ ഇത് ഗുരുതരമായി ബാധിക്കും. ഇത് പകർച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകാം.
ഡൽഹി :ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്ത് 8000 ലേറെ പേരിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗോയിം സ്ഥികരിച്ചിട്ടുള്ളു. ശ്വാസകോശത്തെ ഇത് ഗുരുതരമായി ബാധിക്കും. ഇത് പകർച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകാം. പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേരിയ പറഞ്ഞു. തലവേദന, കണ്ണിന് ചുറ്റും തടിപ്പ്/നീര്, കണ്ണിന് ചുവപ്പ് നിറം/ കാഴ്ച്ച മങ്ങൽ, മൂക്കിൽ നിന്നും സ്രവം
പുറത്തേക്ക് വരുന്നത് എന്നിവയെല്ലാം ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുകയാണ്. ശ്വാസകോശത്തെ ഇത് ഗുരുതരമായി ബാധിക്കും. ഇത് പകർച്ചവ്യാധിയല്ല. സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നത്, വ്യാവസായിക ഓക്സിജന്റെ ഉപയോഗം, വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗം തുടങ്ങിയവ ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകാം. പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേരിയ പറഞ്ഞു. തലവേദന, കണ്ണിന് ചുറ്റും തടിപ്പ്/നീര്, കണ്ണിന് ചുവപ്പ് നിറം/ കാഴ്ച്ച മങ്ങൽ, മൂക്കിൽ നിന്നും സ്രവം
പുറത്തേക്ക് വരുന്നത് എന്നിവയെല്ലാം ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മെയ് 7 നു ശേഷം തുടർച്ചയായി രോഗികളുടെ എണ്ണം കുറഞ്ഞു. രോഗമുക്തി നിരക്ക് വർധിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. .
അതേസമയം ഇന്നലെ നാല് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം ഏഴായി. പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ബ്ലാക് ഫംഗസ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 11 പേരിൽ മൂന്ന് പേരുടെ ശസ്ത്രക്രിയ പൂർത്തിയായി. എറണാകുളത്തു 2 പേർ ചികിത്സയിലുണ്ട്.കാസർകോട് രോഗം സ്ഥിരീകരിച്ചയാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു. ഇതിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളം, കോട്ടയം ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരുടെ മരണം ആണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ എറണാകുളം സ്വദേശികളും രണ്ടു പേർ പത്തനംതിട്ട സ്വദേശികളുമാണ്. ഇതോടെ സംസ്ഥാനത്ത് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ച്മരിച്ചവരുടെ എണ്ണം ഏഴായി.