ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. നരേന്ദരമോദി വാരാണസിയില്‍ ,അമിത് ഷാ വീണ്ടും ഗാന്ധിനഗറില്‍

അമിത് ഷാ വീണ്ടും ഗാന്ധിനഗറില്‍ നിന്ന് തന്നെ ജനവിധി തേടും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 34

0

ഡൽഹി | ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. പ്രധാനമന്ത്രി നരേന്ദരമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുളള പ്രമുഖര്‍ പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് മൂന്നാം അങ്കത്തിനാണ് മോദി തയാറെടുക്കുന്നത്. അമിത് ഷാ വീണ്ടും ഗാന്ധിനഗറില്‍ നിന്ന് തന്നെ ജനവിധി തേടും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും 28 വനിതാ സ്ഥാനാർഥികളും അടങ്ങുന്നതാണ് ബിജെപിയുടെ ലിസ്റ്റ്.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ദിബ്രുഗഡിൽ നിന്നും കിരൺ റിജിജു അരുണാചൽ പ്രദേശിൽ നിന്നും മത്സരിക്കും. മുൻ വിദേശകാര്യ മന്ത്രിയും അന്തരിച്ച സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജ് ന്യൂഡൽഹിയിൽ നിന്ന് ജനവിധി തേടും.കേന്ദ്രമന്ത്രിമാരായ അമിത് ഷാ ഗാന്ധിനഗറിലും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയിലും മത്സരിക്കും.

You might also like

-