വീട്ടില്‍ ചാരായം വാറ്റിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വീട്ടില്‍ ചാരായം വാറ്റിയ ബിജെപി പ്രവത്തകനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു

0

കൊല്ലം : കൊല്ലത്തു വീട്ടില്‍ ചാരായം വാറ്റിയ ബിജെപി പ്രവത്തകനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലവട്ടം വടമണ്‍ കൈരളിയില്‍ സുജിത് (33) ആണ് പിടിയിലായത്. ഇയാള്‍ ചോരനാട് മലവട്ടം പ്ലാവറക്കോണത്ത് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച്‌ ചാരായം വാറ്റുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അവിടെനിന്നും വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോട പിടിച്ചെടുത്തു. അഞ്ചല്‍ എസ്‌ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

You might also like

-