രണ്ട് മാസത്തിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് ഒമ്പത് കോടി രൂപ.
രണ്ട് മാസത്തിനുള്ളില്‍ ചെലവാക്കിയ പണത്തില്‍ 32 ശതമാനവും ബി.ജെ.പിയുടെതാണ്. 1.21 കോടി ചെലവിട്ട് 554 പരസ്യങ്ങളാണ് ബി.ജെ.പി നല്‍കിയത്. രണ്ടാം സ്ഥാനത്ത് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ്. 1.04 കോടി രൂപയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ ചെലവിട്ടത്.
ഡൽഹി : രണ്ട് മാസത്തിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് ഒമ്പത് കോടി രൂപ. ഫേസ്ബുക്കും ഗൂഗിളും പുറത്തുവിട്ട ‘ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടി’ലാണ് പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ ലോകത്തെ ചെലവ് വിവരങ്ങള്‍ പുറത്ത് വിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച പാര്‍ട്ടിയും ബി.ജെ.പിയാണ്. രണ്ട് മാസത്തിനുള്ളില്‍ ചെലവാക്കിയ പണത്തില്‍ 32 ശതമാനവും ബി.ജെ.പിയുടെതാണ്. 1.21 കോടി ചെലവിട്ട് 554 പരസ്യങ്ങളാണ് ബി.ജെ.പി നല്‍കിയത്. രണ്ടാം സ്ഥാനത്ത് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ്. 1.04 കോടി രൂപയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ ചെലവിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി 85.25 ലക്ഷം ചെലവിട്ട് മൂന്നാം സ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് 5.91 ലക്ഷം രൂപയാണ് ഇത് വരെ ചെലവിട്ടത്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പരസ്യം വന്നത് ആന്ധ്ര പ്രദേശില്‍ നിന്നാണ്. 1.73 കോടി രൂപയാണ് സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്.
ഫേസ്ബുക്കില്‍ 7.75 കോടി രൂപയാണ് ബി.ജെ.പി ചെലവാക്കിയത്. തൊട്ടുപിന്നാലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി 4.19 ലക്ഷം രൂപ ചെലവാക്കി. കോണ്‍ഗ്രസ് ഇത് വരെ ചെലവിട്ടത് 5.91 ലക്ഷം രൂപ. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബി.ജെ.പി 7.75 കോടി രൂപ ചെലവിട്ടത്. ഇതിന് പുറമേ നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ പരിപാടിയുടെ പരസ്യത്തിന് 2.23 കോടി രൂപയും ബി.ജെ.പിയുടെ സ്വന്തം പേരില്‍ ഫേസ്ബുക്കില്‍ ചെലവാക്കിയിട്ടുണ്ട്. 37.74 ലക്ഷം രൂപയാണ് ‘മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി’ എന്ന പ്രചാരണപരിപാടിയുടെ പേരില്‍ മാത്രം ബി.ജെ.പി ഫേസ്ബുക്കിന് നല്‍കിയത് 1.05 കോടി. ‘നേഷന്‍ വിത്ത് നമോ’ എന്ന പേരില്‍ ചെലവാക്കിയത് 59.15 ലക്ഷം രൂപയുമാണ്